തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്കൂള്‍…
Read MoreTag: open
എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ബെംഗളൂരു സ്വദേശികൾ അറസ്റ്റിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര പുറപ്പെടുന്നതിന് തൊട്ട് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലേക്ക് വരാനിരുന്ന അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു. തെറ്റദ്ധരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് യാത്രക്കാരുടെ മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
Read More6 ഡാമുകളിൽ റെഡ് അലെർട്, 18 ഡാമുകൾ തുറന്നു
കൊച്ചി : കനത്ത മഴയെത്തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ അഞ്ചും ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 13 ഡാമുകളും തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കു വിട്ടുതുടങ്ങി. കെ.എസ്.ഇ.ബിയുടെ പൊന്മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ നിന്ന് നേരിയതോതില്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. കുണ്ടളയും മാട്ടുപ്പെട്ടിയും ഇന്ന് തുറക്കും. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ മറ്റ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയില്‍ 2371.9 അടിയും ഇടമലയാറില്‍ 156.67…
Read Moreജവഹർ ബാലഭവൻ ജൂൺ 25ന് ജനങ്ങൾക്കായി തുറന്നുകൊടുക്കും
ബെംഗളൂരു: ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കബ്ബൺ പാർക്കിലെ കുട്ടികളുടെ പ്രധാന ഇടമായ ജവഹർ ബാലഭവൻ (ജെബിബി) ജൂൺ 25 ശനിയാഴ്ച മുതൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. കൂടാതെ ആദ്യമായി സിഎസ്ആർ ഫണ്ടിന് കീഴിൽ മൈൻഡ്ട്രീ ജെബിബിയിൽ വികലാംഗ സൗഹൃദ ഇടം തുറന്ന് കുട്ടികൾക്കായി മാനേജ്മെന്റിന് കൈമാറും. കബ്ബൺ പാർക്കിനൊപ്പം ബാൽഭവനും പുനർനിർമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതി ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. 17.5 കോടി രൂപ ചെലവിലാണ് മുഴുവൻ പദ്ധതിയും ഏറ്റെടുത്തത്. പദ്ധതിയുടെ ഏകദേശം 90 ശതമാനം ജോലികളും പൂർത്തിയായെന്നും അവ ഈ മാസാവസാനത്തോടെ…
Read Moreഗോരഗുണ്ടേപാളയ മേൽപ്പാലം; ചെറുവാഹനങ്ങൾക്ക് മാത്രം പ്രവേശനം.
ബെംഗളൂരു: സുരക്ഷാ കാരണങ്ങളാൽ 50 ദിവസത്തിലേറെയായി അടച്ചിട്ടിരുന്ന തുംകുരു റോഡിലെ ഗോരഗുണ്ടെപാളയ മേൽപ്പാലം ബുധനാഴ്ച വൈകുന്നേരത്തോടെ വാഹനയാത്രക്കാർക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും, ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ മേൽപ്പാലത്തിന് താഴെയുള്ള പ്രധാന പാതകൾ ഉപയോഗിക്കുന്നത് തുടരണം. ബുധനാഴ്ച വൈകീട്ട് വരെ സൈനേജുകളും ബാരിക്കേഡുകളും സ്ഥാപിച്ച് നെലമംഗല ഭാഗത്തേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രിയോടെ ഞങ്ങൾ മറുവശം ഗതാഗതത്തിനായി തുറക്കുമെന്നും, സ്ഥലത്തെ വാഹന ചലനം നിരീക്ഷിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോഡ്…
Read Moreഓപ്പൺ ബുക്ക് അനുമതി; ഇനി പുസ്തകം തുറന്ന് പരീക്ഷ എഴുതാം
ബെംഗളുരു; ഓപ്പൺ ബുക്ക് അനുമതി നേടി സർവ്വകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ ( ഓപ്പൺ ബുക്ക് ) അനുമതി. ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ട്. ഈ വർഷം മുതൽ വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കും. ആർക്കിടെക്ച്ചർ, ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ, സെമസ്റ്റർ എക്സാമിനാണ് ഓപ്പൺ ബുക്ക് അനുവദിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രഫ; കാരി സിദ്ധപ്പ വ്യക്തമാക്കി. …
Read More