ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി…
Read MoreTag: online
ഓൺലൈൻ സുഹൃത്തിന്റെ ഭീഷണി; യുവതിക്ക് നഷ്ടമായത് 5 ലക്ഷവും സ്വർണവും
ബെംഗളൂരു: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ കെണിയില്‍പ്പെട്ട് യുവതിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയും ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും. ബെംഗളൂരു സ്വദേശിനിയായ യുവതിക്കാണ് പണവും സ്വർണവും നഷ്ടപ്പെട്ടത്. സൗഹൃദത്തെപ്പറ്റി ഭര്‍ത്താവിനോട് പറയുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ജനുവരി 22നാണ് ഇവര്‍ ഈ പുരുഷ സുഹൃത്തിനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടത്. ക്രമേണ സൗഹൃദം വളര്‍ന്നു. പരസ്പരം ഇവര്‍ മെസേജ് ചെയ്യാനും ഫോണ്‍ വിളിക്കാനും തുടങ്ങി. ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇതിനെ എതിര്‍ത്തപ്പോള്‍ താനുമായി കൂടുതല്‍…
Read Moreരണ്ടുവള്ളത്തിൽ ചവിട്ടി ജോലി; വൈറലായി ഓൺലൈൻ ഡെലിവറി ബോയ്
ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…
Read Moreആമസോണിൽ ബുക്ക് ചെയ്തത് 19,900 രൂപയുടെ ഹെഡ് ഫോണ്‍; കിട്ടിയത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി XB910N വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്. 19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു. തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. sony…
Read Moreഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാം ; തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം
ബെംഗളൂരു : ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പോലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഉദയ് അംഗമായത്. ഇതിൽ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ്…
Read More‘വീട്ടിൽ ഇരുന്ന് ഓൺലൈനിലൂടെ സമ്പാദിക്കാം’ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം
ബെംഗളൂരു: ഓൺലൈനിൽ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം രൂപ. സോഷ്യൽ മീഡിയയിലൂടെ ചില വീഡിയോകൾ പ്രമോട്ട് ചെയ്‌താൽ വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിച്ച യുവതി തട്ടിപ്പിൽ കുടുങ്ങുകയായിരുന്നു. ദാവൻഗെരെ നഗരത്തിലെ കെബി ബാരങ്കേയിലെ കിർവാഡി ലെ ഔട്ടിൽ താമസിക്കുന്ന വിദ്യയ്ക്കാണ് പണം നഷ്ടപ്പെട്ടത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പിൽ പരിചയപ്പെട്ട അജ്ഞാതനാണ് വിദ്യയെ ആദ്യം ഇത് പരിചയപ്പെടുത്തിയത്. പിന്നീട്, വീഡിയോകൾ പ്രൊമോട്ട് ചെയ്താൽ വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിന്നെ കുറച്ചു പണികൾ തീർക്കാനുണ്ടെന്ന് പറഞ്ഞു. അജ്ഞാതനായ ഈ…
Read Moreഓൺലൈൻ തട്ടിപ്പിന് ഇരയായതായി മുൻ കേന്ദ്രമന്ത്രി
ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പോലീസിൽ ദയാനിധി മാരൻ പരാതി നൽകി. ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്‌സിസ് ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള…
Read Moreയുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…
Read Moreയുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ
ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…
Read Moreസാങ്കേതിക തകരാർ പരിഹരിച്ചതായി റെയിൽവേ
ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.
Read More