ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്കിയ പരാതിയിലാണ് വിധി. തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്. പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ജിതിൻ ലാല്‍…
Read MoreTag: new
ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ് വേ; പുതിയ ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ
ബെംഗളൂരു: മൈസൂരു എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് കൂട്ടി. ഏപ്രില്‍ ഒന്ന് നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍. കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന് 165 രൂപയായിരുന്നത് 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇരുവശങ്ങളിലേക്കും ഒറ്റ ദിവസത്തെ യാത്രയ്ക്ക് 250 രൂപയായിരുന്നത് അഞ്ച് രൂപ കൂട്ടി 255 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ പാസ് നിരക്ക് 5,575 രൂപയില്‍ നിന്ന് 140 രൂപ വര്‍ദ്ധിപ്പിച്ച് 5,715 ആക്കി ഉയര്‍ത്തി. ടോള്‍ കൂടുന്നതോടെ കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും.…
Read Moreഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന പ്രധാന മലയാള ചിത്രങ്ങൾ… ഏതൊക്കെ? എപ്പോൾ കാണാം?
മലയാളി പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്. ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്വിന് കുര്യാക്കോസാണ് സംവിധാനം. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ…
Read Moreബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി
ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)
Read Moreചൈനയിൽ ശ്വാസകോശ രോഗം; കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…
Read Moreഡിസംബർ 1 മുതൽ പുതിയ സിം എടുക്കാൻ പുതിയ നിയമം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിം ഡീലര്‍ പരിശോധന: ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം…
Read Moreഗർഭ നിരോധനം ഇനി ആണിനുമാകാം; ഇന്ത്യയുടെ പുതിയ കാൽവയ്പ്പ്
ന്യൂഡൽഹി: ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ലിംഗവിവേചനത്തിനു ഇനി വിരാമം. സ്ത്രീകളിൽ മാത്രം ചെയ്തിരുന്ന ഈ രീതി ഇനി പുരുഷന്മാർക്കും സ്വീകരിക്കാം. ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിനാണ് ഇന്ത്യയുടെ പുതിയ കണ്ടെത്തൽ. പുരുഷന്മാര്ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിനായി മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള…
Read Moreഷൈൻ ടോം ചാക്കോ പ്രണയത്തിൽ? കൂടെ ഉള്ള പെൺകുട്ടിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോയാണ് നടൻ യാതൊരു തലക്കെട്ടും ഇല്ലാതെ പങ്കുവച്ചത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ കൂടെയുള്ള പെണ്‍ക്കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി. മലയാള സിനിമയിലെ യുവതാരങ്ങള്‍ എടുത്ത് പരിശോധിച്ചാൽ ഏറ്റവും മുൻ നിരയിൽ തന്നെ ഷൈൻ ടോം ചാക്കോ ഉണ്ട്. വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി…
Read Moreതാമര ചിഹ്നമുള്ള ഷർട്ട്, കാക്കി പാന്റ്; പാർലിമെന്റ് മന്ദിരത്തിൽ ജീവനക്കാർക്ക് പുതിയ യൂണിഫോം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂനിഫോമായിരിക്കും. പാർലമെന്റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ…
Read Moreയാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ തുക അനുവദിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു : കർണാടക ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയബസുകൾ വാങ്ങാൻ സംസ്ഥാനസർക്കാർ 500 കോടി രൂപ അനുവദിച്ചു. ബി.എം.ടി.സി., എൻ. ഡബ്ല്യു.ആർ.ടി.സി. എന്നിവയ്ക്ക് 150 കോടി രൂപവീതവും കെ.എസ്.ആർ.ടി.സി.ക്കും കെ.കെ.ആർ.ടി.സി.ക്കും 100 കോടി രൂപവീതവുമാണ് ലഭിക്കുക. നാലു ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുമായി ആകെ 2500 ബസുകൾ ഈ തുക കൊണ്ട് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതുതായി വാങ്ങുന്നബസുകൾ തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾക്കായി ഉപയോഗിക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പ്രാബല്യത്തിൽവന്നതോടെയാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയത്. ക്ഷേത്രങ്ങളിലേക്കും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുൾപ്പെടെയുള്ള…
Read More