കർഫ്യൂ പിൻവലിച്ചു; അർദ്ധരാത്രി വരെ നമ്മ മെട്രോ വേണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തം

ബെംഗളൂരു: സർക്കാർ രാത്രികാല കർഫ്യൂ ഒഴിവാക്കിയതോടെ ബിഎംആർസിഎൽ പ്രവർത്തന സമയം നീട്ടണമെന്നാണ് നിരവധി യാത്രക്കാർ ആവശ്യപ്പെടുന്നത്. കോവിഡിന് മുമ്പുള്ള സമയം പോലെ തന്നെ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ ട്രെയിൻ സർവീസുകൾ ലഭ്യമാകണം എന്നതാണ് ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്ച വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരുന്നു രാത്രി കാല കർഫ്യൂ നിലവിലുണ്ടായിരുന്നത്, നമ്മ മെട്രോ ട്രെയിനുകൾ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. “ഇപ്പോൾ കർഫ്യൂ പിൻവലിച്ചതിനാൽ രാത്രി 10 മണിക്ക് സർവീസുകൾ നിർത്തുന്നതിൽ അർത്ഥമില്ലെന്നും…

Read More

ഒരു ദശകത്തിൽ നമ്മ മെട്രോ; പ്രതിവർഷം കൊണ്ട് വളർന്നത് 5.6 കിലോമീറ്റർ മാത്രം

ബെംഗളൂരു : 2011 ഒക്ടോബർ 20 -ന് എംജി റോഡിനും ബയപ്പനഹള്ളിക്കുമിടയിൽ (6.7 കി.മീ) ആദ്യമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പലരും ‘കളിപ്പാട്ട ട്രെയിൻ’ എന്ന് കളിയാക്കിയതിൽ നിന്ന്, നമ്മ മെട്രോ 56 കിലോമീറ്റർ നെറ്റ്‌വർക്കായി വളർന്നു. ബുധനാഴ്ച, 10 ആം വർഷ വാർഷികം ആഘോഷിക്കുന്നത്. എന്നാൽ, നഗരത്തിന്റെ ജീവനാഡിയാകുന്നതിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ആയിരക്കണക്കിന് കോടി രൂപ പദ്ധതിയിലേക്ക് നടപ്പിക്കാക്കിയിട്ടും, ബിഎംടിസിയുടെ 20 ലക്ഷം യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ മെട്രോയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 2.5 ലക്ഷം മാത്രമാണ് പർപ്പിൾ ലൈൻ (25.6 കിലോമീറ്റർ…

Read More

ബെംഗളൂരു മെട്രോ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ഇന്നും നാളെയും താത്കാലികമായി തടസ്സപ്പെടുമെന്ന് ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) അറിയിച്ചു. എം.ജി റോഡ് മുതൽ ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾ വരെ, ഇന്ന് വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 10 രാവിലെ 10 മണി വരെ ആയിരിക്കും സേവനങ്ങൾ തടസ്സപ്പെടുക. ട്രിനിറ്റി, അൾസൂർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ഒക്ടോബർ 9 ശനിയാഴ്ച അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഈ കാലയളവിൽ, പർപ്പിൾ ലൈൻ കെംഗേരി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ…

Read More

നഗരത്തിലെ മെട്രോ സ്റ്റേഷനിൽ കണ്ട അജ്ഞാത ട്രോളി ബാഗ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ബെംഗളൂരു: ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഉടനടി പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാഗിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. ബെംഗളൂരു കൃഷ്ണയ്യന പാല്യയിലെ 25 കാരിയായ യമുനയുടെ ബാഗ് ആണ് ഉപേകഷിക്ക പെട്ട നിലയിൽ കണ്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരത്തിൽ വീട്ടു ജോലികൾ ചെയ്തു വന്നിരുന്ന ഒഡിഷ സ്വദേശിനിയായ യമുന പ്ലംബറായി ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റേഷനിൽ…

Read More

നമ്മ മെട്രോ: ബയപ്പനഹള്ളി മുതൽ കെങ്കേരി വരെ ഇന്നി മുതൽ 48 മിനിറ്റ്.

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾ പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള ദൂരം  (25 കിലോമീറ്റർ) ഇന്ന് മുതൽ 48 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.ഓഗസ്റ്റ് 29 നാണ് കെങ്കേരി മെട്രോ (മൈസൂർ റോഡ്–കെങ്കേരി ) ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ, രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം 52 മിനിറ്റായിരുന്നു. ഗ്രീൻ ലൈനിന്റെ നാഗസാന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനിൽ (30 കി.മീ) യാത്രാ സമയം 55 മിനിറ്റ് എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. മെട്രോ യാത്രാ സമയം കണക്കാക്കേണ്ടത് ആദ്യത്തേതും അവസാനത്തേതുമായ സ്റ്റേഷനുകൾ പിന്നിടാനുള്ള സമയത്തിനൊപ്പം…

Read More

കന്നഡ ഭാഷയെ അവഗണിച്ചു; ബി.എം.ആർ.സി.എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: അടുത്തിടെ ഉദഘാടനം ചെയ്ത മൈസൂരു റോഡ്- കെങ്കേരി മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഭാഷയെ മൊത്തമായി ഒഴിവാക്കിയെന്ന ആരോപണ വുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തുടർന്ന് കന്നഡ, സംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ബി.എം.ആർ.സി.എൽ. എം.ഡിയായ അൻജൂം പർവേസിൽനിന്ന് വിശദീകരണം ആരാഞ്ഞു. ഉദ്ഘാടന ദിവസം മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ബോർഡുകളിലും ബാനറുകളിലും കന്നഡ ഉൾപ്പെടുത്താത്തതിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും മെട്രോയ്ക്കും സർക്കാരിനുമെതിരേ വ്യാപകമായ രീതിയിലുള്ള കാമ്പയിനുകൾ നടന്നു. ഇതോടെയാണ് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ ബി.എം.ആർ.സി.എലിന്…

Read More

ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ്

ബെംഗളൂരു: നിരവധി ഐടി പാർക്കുകൾ പ്രവർത്തിക്കുന്ന വൈറ്റ്ഫീൽഡിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ സഹായിക്കാൻ ബെംഗളൂരു മുതൽ ഹൊസ്‌കോട്ടെ വരെ മെട്രോ സൗകര്യം ഒരുക്കണമെന്ന് ചെറുകിട വ്യവസായ മന്ത്രി എംടിബി നാഗരാജ് അഭ്യർത്ഥിച്ചു. വൈറ്റ്ഫീൽഡിന് അടുത്തുള്ള ഹോസ്കോട്ടെ ബിബിഎംപി പരിധിക്ക് 10 കിലോമീറ്റർ അകലെയാണ്. ബെംഗളൂരു മെട്രോയുടെ മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലെ വിപുലീകരിച്ച പാത ഉദ്ഘാടനം ചെയ്ത കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. വൈറ്റ്ഫീൽഡിൽ ഐടി പാർക്കുകൾ മാത്രമല്ല, വാണിജ്യ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഉണ്ടെന്ന് നാഗരാജ് തന്റെ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ഈ പാതയിലൂടെ ധാരാളം ആളുകൾ സഞ്ചരിക്കുന്നതിനാൽ മെട്രോ…

Read More

പർപ്പിൾ ലൈൻ മെട്രോ സേവനങ്ങൾ തടസ്സപ്പെടും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വിജയനഗർ മുതൽ മൈസൂർ റോഡ് വരെയുള്ള മെട്രോ സേവനം രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നു ബി.എം.ആർ.സി.എൽ അറിയിച്ചു. ആഗസ്റ്റ് 11, ഓഗസ്റ്റ് 12 തീയതികളിൽ മൈസൂരു റോഡ് മുതൽ കെംഗേരി വരെ നീളുന്ന പുതിയ സ്ട്രെച്ചിന്റെ പരിശോധന നടക്കുന്നതിനാലാണ് അടച്ചിടൽ. പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ബൈയപ്പനഹള്ളി മുതൽ വിജയനഗർ വരെ മാത്രമേ ഈ രണ്ട് ദിവസങ്ങളിൽ പ്രവർത്തിക്കൂ. ട്രെയിനുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെന്നും ബി.എം.ആർ.സിഎൽ അറിയിച്ചു. ട്രെയിനുകളുടെ സാധാരണ പ്രവർത്തനം ഓഗസ്റ്റ്…

Read More

ഞായറാഴ്ചകള്‍ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നത് 8 മണിക്ക് മാത്രം;വ്യക്തമായ അറിയിപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു.

ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനുകളിലെ ഞായറാഴ്ചകളിലെ സമയമാറ്റം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 11 വരെയാണ് മെട്രോ സർവീസെങ്കിലും ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെയായി സർവീസ് ചുരുക്കിയിട്ടുണ്ട്. എന്നാൽ മെട്രോ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും പ്രദർശിപ്പിച്ചിട്ടില്ല. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ അഞ്ച് മുതൽ 11വരെയാണ് മെട്രോ സർവീസ് എന്നാണ് അറിയിപ്പ് ബോർഡുകളിലുള്ളത്. പരീക്ഷകളടക്കം വിവിധ ആവശ്യങ്ങൾക്ക് ഞായറാഴ്ചകളിൽ മറ്റു നഗരങ്ങളിൽ നിന്നെത്തുന്നവരാണ് ഇത് കാരണം വലയുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും…

Read More

മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു. കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.…

Read More
Click Here to Follow Us