മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു.

കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.

അതേ  സമയം  സ്മാർട്  കാർഡുകൾ  റീചാർജ്  ചെയ്യാൻ  മാത്രമേ  ക്രെഡിറ്റ് – ഡെബിറ്റ്  കാർഡുകൾ  സ്വീകരിക്കുകയുള്ളൂ. കൗണ്ടറുകളിലൂടെ  ഓരോ യാത്രക്കും  പ്രത്യേകം  ടിക്കറ്റെടുക്കുന്നവർ കാശ്  നൽകേണ്ടതുണ്ട്, ബിഎം  ആർ  സി  എൽ  അറിയിച്ചു.

കുറച്ച്  ദിവസം  മുൻപ്  പുറത്തിറക്കിയ  ഔദ്യോഗിക  ആപ്  ആയ  ” നമ്മ മെട്രോ ”  ഉപയോഗിച്ചും  സ്മാർട്  കാർഡുകൾ  റീചാർജ്  ചെയ്യാം.

  കെ.ആർ.പുരം-സിൽക്ക് ബോർഡ് മെട്രോ കോറിഡോർ;പദ്ധതി റിപ്പോർട്ട് തയ്യാർ.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

  ബി എം ടി സി സ്മാർട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ 20 ബസുകളിൽ മാത്രം.
  നമ്മ മെട്രോ ഔദ്യോഗിക ആപ് പുറത്തിറക്കി;ട്രെയിന്‍ സമയം,ഫീടെര്‍ സര്‍വീസുകള്,മെട്രോ കാര്‍ഡ്‌ റീ ചാര്‍ജ് എന്നിവ ഇനി ആപിലൂടെ ചെയ്യാം.‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us