മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു. കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.…

Read More