ഒരു ദശകത്തിൽ നമ്മ മെട്രോ; പ്രതിവർഷം കൊണ്ട് വളർന്നത് 5.6 കിലോമീറ്റർ മാത്രം

ബെംഗളൂരു : 2011 ഒക്ടോബർ 20 -ന് എംജി റോഡിനും ബയപ്പനഹള്ളിക്കുമിടയിൽ (6.7 കി.മീ) ആദ്യമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പലരും ‘കളിപ്പാട്ട ട്രെയിൻ’ എന്ന് കളിയാക്കിയതിൽ നിന്ന്, നമ്മ മെട്രോ 56 കിലോമീറ്റർ നെറ്റ്‌വർക്കായി വളർന്നു. ബുധനാഴ്ച, 10 ആം വർഷ വാർഷികം ആഘോഷിക്കുന്നത്. എന്നാൽ, നഗരത്തിന്റെ ജീവനാഡിയാകുന്നതിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ആയിരക്കണക്കിന് കോടി രൂപ പദ്ധതിയിലേക്ക് നടപ്പിക്കാക്കിയിട്ടും, ബിഎംടിസിയുടെ 20 ലക്ഷം യാത്രക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ മെട്രോയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 2.5 ലക്ഷം മാത്രമാണ്

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

പർപ്പിൾ ലൈൻ (25.6 കിലോമീറ്റർ ബയപ്പനഹള്ളി – കെംഗേരി), ഗ്രീൻ ലൈൻ (30 കിലോമീറ്റർ നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ രണ്ട് റൂട്ടുകൾ മാത്രമാണ് ഉള്ളത്. ഇതിനർത്ഥം കഴിഞ്ഞ ദശകത്തിൽ ബിഎംആർസിഎൽ ന് പ്രതിവർഷം ശരാശരി 5.6 കിലോമീറ്റർ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുള്ളു എന്നാണ്.

ഇതിനു വിപരീതമായി, മറ്റ് നഗരങ്ങളിലെ മെട്രോ റെയിൽ സംവിധാനങ്ങൾ, വളരെ പിന്നീട് ആരംഭിച്ചവ ഉൾപ്പെടെ, അതിവേഗം വികസിക്കുകയാണ്. 2002 ൽ ആരംഭിച്ച ഡൽഹി മെട്രോ ഇപ്പോൾ 349 കിലോമീറ്റർ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നു, ഇത് പ്രതിവർഷം ശരാശരി 18 കിലോമീറ്റർ വളരുന്നു. 2017 ൽ ആരംഭിച്ച ഹൈദർബാദ് മെട്രോ 67 കിലോമീറ്റർ പ്രവർത്തിക്കുമ്പോൾ, 2015 ജൂണിൽ ആരംഭിച്ച ചെന്നൈ മെട്രോ 54 കിലോമീറ്റർ പ്രവർത്തിക്കുന്നു.

  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
[masterslider id="10"]

Related posts

Click Here to Follow Us