കെട്ടിട തകർച്ച: 26 പോലീസ് കുടുംബങ്ങൾക്ക് പുതിയ ക്വാർട്ടേഴ്സുകൾ നൽകി

ബെംഗളൂരു: ബിന്നി മിൽസിന് സമീപമുള്ള എട്ട് നിലകളുള്ള പോലീസ് ക്വാർട്ടേഴ്സ് ആറ് ഇഞ്ച് ചരിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം, തിങ്കളാഴ്ച ഏകദേശം 18 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും. വിള്ളലുകൾ ഉണ്ടായതിനുശേഷം ‘ബി’ ബ്ലോക്ക് ഇടത്തേക്ക് ചരിഞ്ഞ കെട്ടിടത്തിൽ താമസിക്കുന്ന 32 കുടുംബങ്ങളെയും പോലീസ് വകുപ്പ് ഒഴിപ്പിക്കുകയും ചെയ്തു.

ബെംഗളൂരു സിറ്റിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കുടുംബങ്ങളോട് അന്നപൂർണേശ്വരി നഗറിൽ പുതുതായി നിർമ്മിച്ച ക്വാർട്ടേഴ്സിലേക്ക് മാറാൻ നിർദ്ദേശിച്ചു.നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു എങ്കിലും മാതാപിതാക്കളും കുട്ടികളുമൊത്ത് നിരവധി പോലീസ് കോൺസ്റ്റബിൾമാർ ഒഴിയുയുകയും ചെയ്തു.32 കുടുംബങ്ങളിൽ 26 പേർക്കും അന്നപൂർണേശ്വരി നഗറിലെ പുതിയ വീടുകളുടെ താക്കോൽ നൽകിയിട്ടുണ്ടെന്ന് ഡിസിപി സഞ്ജീവ് എം പാട്ടീൽ പറഞ്ഞു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

“ഒന്നര വർഷം മുമ്പ് കെട്ടിടം മൂന്ന് ഇഞ്ച് ചരിഞ്ഞിരുന്നുവെങ്കിലും, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല,കനത്ത മഴ കാരണം ബെംഗളൂരുവിൽ നിരവധി കെട്ടിടങ്ങൾ തകർന്ന വാർത്തകൾ ഞങ്ങൾ പരിഭ്രാന്തരാക്കിയിരുന്നു ” എന്ന് ക്വാർട്ടേഴ്സ് ഒഴിഞ്ഞ പോലീസ് കോൺസ്റ്റബിൾ പറഞ്ഞു

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts