ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…
Read MoreTag: namma
നമ്മ ക്ലിനിക്കുകൾ ഇനി രാത്രി എട്ടുമണിവരെ പ്രവർത്തിക്കും
ബെംഗളൂരു : നഗരത്തിലെ നമ്മ ക്ലിനിക്കുകൾ ‘ഈവനിങ് ക്ലിനിക്കു’കളായി മാറുന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണിവരെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. രാവിലെ ജോലിക്കുപോകുന്നവർക്ക് ചികിത്സാസൗകര്യം ഉറപ്പുവരുത്തുന്നതിനാണിത്. ജോലികഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നവർക്ക് ക്ലിനിക്കുകളിൽ ചികിത്സ തേടാനാകും. മൊത്തം 415 നമ്മ ക്ലിനിക്കുകളാണ് നഗരത്തിലുള്ളത്. ഇതിൽ നാലിലൊന്ന് ക്ലിനിക്കുകളിൽ ആദ്യഘട്ടമായി സമയമാറ്റം നടപ്പാക്കും. ഇത് വിജയകരമായാൽ മുഴുവൻ ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവർത്തനസമയം. സമയമാറ്റം…
Read Moreബെംഗളൂരു മെട്രോ ലൈൻ; പച്ചപ്പ് നഷ്‌ടമായതിൽ എതിർപ്പുകളുടെ പ്രവാഹം
ബെംഗളൂരു; കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒആർആർ-എയർപോർട്ട് നമ്മ മെട്രോ പദ്ധതിയുടെ അലൈൻമെന്റിനൊപ്പം നാലായിരത്തോളം മരങ്ങൾ നഷ്‌ടപ്പെട്ടതിൽ പൗരന്മാരിൽ നിന്ന് 500 ഓളം എതിർപ്പുകളും നിർദ്ദേശങ്ങളും അധികൃതർക്ക് ലഭിച്ചു. നമ്മ മെട്രോയുടെ II എ, ബി ഘട്ടങ്ങൾക്ക് കീഴിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 55 കിലോമീറ്റർ ശൃംഖല നിർമ്മികാണാന് നിർദ്ദേശിച്ചിട്ടുള്ളത്. സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് കെ.ആർ. പുരം, നാഗവാര, ഹെബ്ബാൾ വിമാനത്താവളത്തിലേക്ക് ഉള്ള അലൈൻമെന്റിൽ നിന്ന് മരങ്ങൾ നീക്കുന്നതിന് ബാച്ചുകളായി പൊതു അറിയിപ്പ് നൽകികഴിഞ്ഞു. . പല…
Read Moreമെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി; നിർമ്മാണം നിർത്തിവച്ച് അധികൃതർ
ബെംഗളുരു; നമ്മ മെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി, തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു. ഡയറി സർക്കിൾ- നാഗവാര ഭൂഗർഭപാതയിൽ വെങ്കിടേഷ്പുര മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് കുഴി കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിന് ചുറ്റും മണ്ണിടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. കിണർ നികത്തി വീടുവച്ച് താമസിച്ച കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കട അടപ്പിക്കുകയും ചെയ്തു. കുഴി പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമേ പണികൾ വീണ്ടും ആരംഭിക്കുകയുള്ളു എന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.
Read Moreയാത്രക്കാർ കാത്തിരിക്കുന്ന മെട്രോ സർവ്വീസ് എന്ന് മുതൽ തുടങ്ങും എന്നറിയില്ല;അറിയാതെ പോകരുത് ഈ മാർഗ നിർദേശങ്ങൾ.
ബെംഗളുരു; മെട്രോ സർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലങ്കിലും വർധിച്ച് വരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി നമ്മ മെട്രോ രംഗത്ത്. ടണലുകളിലെയും ട്രെയിനുകളിലെയും ശീതികരണം സംബന്ധിച്ച മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയത്. എ.സി.കളുടെ പ്രവർത്തനം കൃത്യമായി നിയന്തിച്ച് താപനില വർധിപ്പിക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഭൂഗർഭ സ്റ്റേഷനുകളിൽ നിന്ന് വായു വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടാതെ ട്രെയിനുകൾക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുക എന്നിവയാണ് പ്രഥമമായി നൽകിയിരിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് നമ്മ മെട്രോ. മെട്രോ…
Read Moreനമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.
Read More2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ
ബെംഗളൂരു :കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിഅതേഭാഗത്ത് നമ്മ മെട്രോ മൈസൂരു റോഡ്–ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ 2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വ്യക്തമാക്കി. ആദ്യമായി മെട്രോ ട്രെയിൻ ഓടിത്തുടങ്ങി ബയ്യപ്പനഹള്ളി മുതൽ എംജി റോഡ് വരെ ഒരുവർഷം പൂർത്തിയാകും മുൻപായിരുന്നു അതെന്നും സ്ഥിരീകരണം.
Read Moreകരാർ റദ്ദ് ചെയ്തു; കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ പാത നിർമ്മാണം അനിശ്ചിതത്വത്തിൽ
ബെംഗളൂരു: കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ 2ഘട്ടത്തിൽപ്പെടുന്ന പാതയുടെ നിർമാണം വൈകാൻ സാധ്യത. ഈ പാതയുടെ നിർമാണത്തിനുള്ള കരാർ ബി.എം.ആർ.സി.എൽ റദ്ദാക്കിയതാണ് കാരണം. വൻ തുക നിർമാണ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ബി.എം.ആർ.സി.എൽ. കരാർ റദ്ദാക്കിയത്.ബി.എം.ആർ.സി.എൽ. കമ്പനികൾ ആവശ്യപ്പെട്ട തുകയ്ക്ക് കരാർ നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. 6മാസം കഴിഞ്ഞ് പുതിയ കരാർ ക്ഷണിക്കാനാണ് നീക്കം
Read Moreനമ്മ മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: രാവിലെ 8 ന് പകരം പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ബിഎംആർസിഎൽ
ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ സർവ്വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഞായറാഴ്ച്ചകളിൽയാത്ര്കകാർ അധികമാണെന്നിരിക്കേ സമയം വെട്ടിക്കുറച്ചത് വരുമാനത്തെയും ബാധിക്കുന്നു എന്ന് കണ്ടാണ് പുതിയ നീക്കം.
Read Moreഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.
Read More