ഒത്തു തീര്‍പ്പാക്കാന്‍ ഭര്‍ത്താവ്, പണം മതീന്ന് ഭാര്യ; തീര്‍പ്പ്‌ കല്‍പിച്ച് കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ഒന്നിച്ച് പോകാന്‍ കഴിയില്ലെന്നും കൊടുത്ത തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

അതും 16 മാസം കൊണ്ട് നാല് ഗഡുക്കളായി ഒരു കോടി രൂപ കൊടുത്ത് തീര്‍ക്കണമെന്നാണ് കോടതി വിധി. ഭർത്താവും ബന്ധുക്കളും ചേർന്ന് വിവാഹവേളയിൽ തന്‍റെ വീട്ടുകാർ നൽകിയ തുക തന്ത്രപരമായി കൈക്കലാക്കുകയും ദിവസവും ഇതിന്‍റെ പേരില്‍ തന്നോട് ക്രൂരമായി പെരുമാറുകയും ചെയ്തിരുന്നതായി യുവതി കോടതിയെ അറിയിച്ചു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

കൂടാതെ  ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ട് വിവാഹമോചന പത്രത്തിൽ ഒപ്പിട്ട് വാങ്ങിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.1.25 കോടി നൽകാനാണ് യുവതി ആവശ്യപ്പെട്ടത്.  എന്നാൽ ഒരു കോടിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.

തർക്കങ്ങളെല്ലാം ഒത്തു തീർപ്പാക്കാൻ തയ്യാറെന്ന് ഭർത്താവ് പറഞ്ഞിരുന്നെങ്കിലും തനിക്ക് പണം മതിയെന്ന് ഭാര്യ കോടതിയിൽ പറയുകയായിരുന്നു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം പണം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

മാത്രമല്ല ഭാര്യയുടെ നിലപാട് കേട്ട ഭർത്താവ് ഇനി തങ്ങൾക്ക് ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഡല്‍ഹി, ഫരീദാബാദ് എന്നിവിടങ്ങളിലെ കോടതികളിലും കേസുകള്‍ ഇരുവരും നല്‍കിയിട്ടുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts