പീഡനപരാതിയെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിച്ച്‌ തനുശ്രീ ദത്ത

മുംബൈ: ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെയുള്ള പീഡനപരാതിയെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിച്ച്‌ നടി തനുശ്രീ ദത്ത. രേഖകള്‍ തനുശ്രീയുടെ വക്കീല്‍ ഓഷിവര പൊലീസ് സ്റ്റേഷനിലാണ് നൽകിയിരിക്കുന്നത്.

40 പേജുള്ള ഒരു രേഖകളാണ് അവര്‍ ബുധനാഴ്ച പൊലീസിനും  സംസ്ഥാന വനിതാ കമ്മീഷനും നല്‍കിയിരിക്കുന്നത്. 2008ൽ  നടനെതിരെ ഗോരേഗാവ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ രേഖകളാണ് ഇപ്പോള്‍ നടി സമര്‍പ്പിച്ചിരിക്കുന്നത്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് തനുശ്രീ നേരത്തെതന്നെ ആരോപിച്ചിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തനുശ്രീ സെറ്റില്‍ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആള്‍ക്കാര്‍ നടിയുടെ കാര്‍ ആക്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ തനുശ്രീ മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും നടന്‍റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് ആ നടന്‍ നാനാ പടേക്കറാണെന്ന് തനുശ്രീ വെളിപ്പെടുത്തുന്നത്.

എന്നാല്‍ തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ നാനാ പടേക്കറും നടിക്ക് നോട്ടീസയച്ചു. എന്നാല്‍, ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീക്കാണ്. തുടര്‍ന്നാണ് നടി പോലീസ് കേസ് നല്‍കിയത്. ഇതോടെ പടേക്കറിനെതിരായ ആരോപണം പുതിയ വഴിത്തിരിവിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഇപ്പോള്‍ ലോക വ്യാപകമായി സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന #മീടൂ ക്യാമ്പയിന്‍ കരുത്താര്‍ജ്ജിച്ചതോടെയാണ് തനുശ്രീ നാനാപടേക്കര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു #മീ ടൂ ക്യാമ്പയിന്‍ ആരംഭിച്ചത്. വര്‍ഷങ്ങളായി #Metoo വിലൂടെ പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗീകഅതിക്രമങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ തനുശ്രീ ദത്ത ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ #മീടൂ ക്യാമ്പയിനും കരുത്താര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കൊണ്ട്‌ നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts