കരിഞ്ചന്തയിൽ പൂഴ്ത്തിവെച്ച അരിയും റാഗിയും പിടികൂടി

ബെംഗളൂരു: സഞ്ജയനഗർ, ബയപ്പനഹള്ളി, ബനശങ്കരി എന്നിവിടങ്ങളിലെ കരിഞ്ചന്തകളിൽ നിന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) ആളുകൾക്ക് ലഭിക്കേണ്ട 43 ക്വിന്റൽ അരിയും റാഗിയും ഭക്ഷ്യ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (എഫ്‌സിഎസ്‌സി‌എ) വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മെയ് 21ന് സഞ്ജയനഗറിൽ നിന്നും 12 ക്വിന്റലോളം അരി പിടിച്ചെടുത്തിരുന്നു. നാഗഷെട്ടിഹള്ളിയിലെയും ബദ്രപ്പ ലേഔട്ടിലെയും ന്യായവില കടകൾ സന്ദർശിച്ചതായി സഞ്ജയനഗർ പോലീസിൽ നൽകിയ പരാതിയിൽ വയലിക്കാവിലെ നോർത്ത് റേഞ്ച് ഐആർഎ ഫുഡ് ഇൻസ്പെക്ടർ നാഗരാജ് എസ്. കൂട്ടിച്ചേർത്തു

ഉച്ചകഴിഞ്ഞ് 3.15 ഓടെ ഒരു ചരക്ക് വാഹനത്തിൽ ഏതാനും പാക്കറ്റ് അരി കൊണ്ടുപോകുന്നത് കണ്ടു. ബിപിഎൽ കുടുംബങ്ങൾക്കുള്ള അരിയാണെന്ന് സംശയം തോന്നിയ നാഗരാജ് ഡ്രൈവറെ ചോദ്യം ചെയ്തതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു
ഓരോന്നിനും 50 കിലോ അരി അടങ്ങിയ 24 പാക്കറ്റുകളാണ് ചരക്ക് വാഹനത്തിൽ നിന്നും കണ്ടെത്തിയത്. മറ്റൊരു കേസിൽ, എഫ്‌സിഎസ്‌സിഎ, ഈസ്റ്റ് സോൺ ഡെപ്യൂട്ടി ഡയറക്ടർ ഗംഗാധര സ്വാമിയ്ക്കും അദ്ദേഹത്തിന്റെ സംഘത്തിനും ബിപിഎൽ കുടുംബങ്ങൾക്കുള്ള അരി അനധികൃതമായി കൊണ്ടുപോകുന്നതിനെക്കുറിച്ച് വിവരം ലഭിക്കുച്ചു. മെയ് 25 ന് ഗംഗാധറും സംഘവും ചരക്ക് വാഹനം പരിശോധന നടത്തിയപ്പോൾ അരിപ്പൊതികൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 45 ചാക്ക് അരി വീതം 40 കിലോ അരിയും കണ്ടെത്തി.

രണ്ട് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലായി അവശ്യസാധന നിയമപ്രകാരം രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us