ബെംഗലൂരു : ബി ജെ പിയുടെ ഭല്കി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജനങ്ങളെ അഭി സംബോധന ചെയ്ത യോഗി ആദിത്യനാഥ് രാമായണത്തിലെ ശകലങ്ങള്‍ ഉദ്ദരിച്ച് വോട്ടു അഭ്യര്‍ത്ഥന നടത്തിയത് …പതിനാലു വര്ഷം വനവാസത്തിനയക്കപ്പെട്ട രാമനെ കര്‍ണ്ണാടകക്കാരനായ ഹനുമാനു സഹായിച്ചതെന്നും ബി ജെ പിക്ക് വോട്ടു ചെയ്യുന്ന വഴി കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറയിടുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു ..
സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ പണം അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ,ബി ജെ പി അധികാരത്തിലെത്തിയാല്‍ ആ പണം ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്നും അദ്ദേഹംസൂചിപ്പിച്ചു …. ച്ഛത്രപതി ശിവജിയുടെ പ്രതിമ എതിര്‍ത്ത കര്‍ണ്ണാടക സര്‍ക്കാര്‍, ടിപ്പുവിന്റെ ജന്മദിന റാലി നടത്തിയതിനു എതിര്‍പ്പ് പ്രകടിപ്പിക്കാത്തത ഞെട്ടലുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു ..
അതെ സമയം ഉത്തര്‍ പ്രദേശിലെ കൊടുങ്കാറ്റില്‍ 64 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെ അപലപിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി ..തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ വ്യഗ്രത കാട്ടുന്ന യോഗി ആദിത്യ നാഥ് സ്വന്തം സംസ്ഥാനത്തിന്റെ ഈ ദുരവസ്ഥയില്‍ അവിടെ ഇല്ലാതിരിക്കുന്നത് അത്യന്തം ഖേദകരമെന്ന് പരിഹാസ രൂപേണ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .