റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത; പാക്ക് ബന്ധമുള്ള സംഘത്തലവൻ ഉൾപ്പടെ 4 പേർ പിടിയിൽ

ബെംഗളൂരു; റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത സംഘത്തിലെ 4 പേരെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ മദ്രസ നടത്തി വരുന്ന ബിഹാർ സ്വദേശിയാണ് ഇവരുടെ തലവൻ. മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു സംശയമുണ്ട്. ഉത്സവകാലത്തും മറ്റും തിരക്കേറിയ ദിവസങ്ങളിൽ തത്കാൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളെയും മറ്റുമാണ് മാഫിയ…

Read More

കരിഞ്ചന്തയിൽ പൂഴ്ത്തിവെച്ച അരിയും റാഗിയും പിടികൂടി

ബെംഗളൂരു: സഞ്ജയനഗർ, ബയപ്പനഹള്ളി, ബനശങ്കരി എന്നിവിടങ്ങളിലെ കരിഞ്ചന്തകളിൽ നിന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) ആളുകൾക്ക് ലഭിക്കേണ്ട 43 ക്വിന്റൽ അരിയും റാഗിയും ഭക്ഷ്യ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (എഫ്‌സിഎസ്‌സി‌എ) വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മെയ് 21ന് സഞ്ജയനഗറിൽ നിന്നും 12 ക്വിന്റലോളം അരി പിടിച്ചെടുത്തിരുന്നു. നാഗഷെട്ടിഹള്ളിയിലെയും ബദ്രപ്പ ലേഔട്ടിലെയും ന്യായവില കടകൾ സന്ദർശിച്ചതായി സഞ്ജയനഗർ പോലീസിൽ നൽകിയ പരാതിയിൽ വയലിക്കാവിലെ നോർത്ത് റേഞ്ച് ഐആർഎ ഫുഡ് ഇൻസ്പെക്ടർ നാഗരാജ് എസ്. കൂട്ടിച്ചേർത്തു ഉച്ചകഴിഞ്ഞ് 3.15 ഓടെ ഒരു ചരക്ക് വാഹനത്തിൽ ഏതാനും…

Read More
Click Here to Follow Us