ദസറ; ആനകളുടെ പരിശീലനം ഇന്ന് മുതൽ

ബെംഗളൂരു : മൈസൂരു ദസറ ജംബോ സവാരിക്കായുള്ള ആനകളുടെ പരിശീലനം ഇന്ന് ആരംഭിക്കും. ഒൻപത് ആനകളെയാണ് നാഗർഹോളെയിൽ നിന്ന് മൈസൂരുവിലെത്തിച്ചത്. തുടർച്ചയായി അഞ്ചാം വർഷവും അഭിമന്യുവാണ് ജംബോ സവാരിയിൽ സുവർണരഥം വഹിക്കുന്നത്. 750 കിലോഭാരമുള്ള രഥമാണ് അഭിമന്യു വഹിക്കുക. അതേഭാരം വരുന്ന മണൽച്ചാക്കുകൾ വെച്ചാണ് പരിശീലിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നി മണ്ഡപം വരെ ആനകളെ നടത്തിക്കും.

Read More

മൈസൂരുവിൽ ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: മൈസൂരു നഞ്ചന്‍കോടില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ജ്യോതിസ് വീട്ടില്‍ കെ.ആര്‍. ജ്യോതിപ്രകാശ് മഞ്ചേരി മെഡിക്കല്‍ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത ദമ്പതിമാരുടെ മകന്‍ ശരത് പ്രകാശ് (22) ആണ് മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചന്‍കോട് വച്ച്‌ ബൈക്കപകടത്തില്‍ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്‍: ശ്യാം പ്രകാശ് (അയര്‍ലന്‍ഡ്).

Read More

കുടക്- മൈസൂരു മണ്ഡലത്തിൽ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥി

ബെംഗളൂരു: കുടക് -മൈസൂരു മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. മൈസൂരു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് പ്രതാപ് സിംഹയുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുക. 2015 ഡിസംബർ 10ന് മൈസൂരു കൊട്ടാരം തുടർന്നു പോരുന്ന അധികാര ആചാര രീതിയിൽ യദുവീറിനെ ‘മൈസൂർ മഹാരാജാവായി’ പ്രത്യേക ചടങ്ങിൽ വാഴിച്ചിരുന്നു. 1999ൽ കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധിയെക്കുറിച്ച ആധിയിലായിരുന്നു നേതൃത്വം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ…

Read More

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്പതികളുടെ മകനാണ്…

Read More

സംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് വർഷങ്ങൾ: പോലീസ് യുവതിയെ രക്ഷപ്പെടുത്തി 

ബെംഗളൂരു: ആരുമായും സമ്പർക്കം ഇല്ലാതെ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. സംശയത്തിന്റെ പേരിൽ ആണ് ഈ ക്രൂരത കാട്ടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ സുമയെയാണ് പന്ത്രണ്ട് വര്‍ഷമായി ഇയാള്‍ വീട്ടുതടങ്കലില്‍ ആക്കിയത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സുമയെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും…

Read More

അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ; ഓഗസ്റ്റോടെ പൂർത്തിയാകും 

ബെംഗളൂരു: ബഹിരാകാശകൗതുകങ്ങൾ കൂടുതൽ തെളിമയോടെ ആസ്വദിക്കാൻ അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ ഉടൻ യാഥാർഥ്യമാകുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിന്റെ നേതൃത്വത്തിൽ മൈസൂരു സർവകലാശാലാ കാംപസിലാണ് പ്ലാനറ്റേറിയം സ്ഥാപിക്കുന്നത്. എൽ.ഇ.ഡി. സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ പ്ലാനറ്റേറിയങ്ങളിലേതുപോലെ പ്രൊജക്ടറില്ലെന്നതാണ് ഈ പ്ലാനറ്റേറിയത്തിന്റെ പ്രത്യേകത. പകരം ഡോമിന്റെ (സ്‌ക്രീൻ) ഷീറ്റ് മുഴുവൻ എൽ.ഇ.ഡി.യായിരിക്കും. ഇതുവഴി ഉയർന്ന റെസല്യൂഷനുള്ള (8000 വരെ) ദൃശ്യങ്ങൾ ലഭിക്കും. 15 മീറ്റർ നീളത്തിൽ ചെരിവുള്ള എൽ.ഇ.ഡി. ഡോം ആയിരിക്കും പ്ലാനറ്റേറിയത്തിൽ ഉണ്ടാവുക. ചെരിഞ്ഞ എൽ.ഇ.ഡി. ഡോമുള്ള ലോകത്തെ ആദ്യത്തെ പ്ലാനറ്റേറിയമാകും മൈസൂരുവിൽ യാഥാർഥ്യമാകാൻ…

Read More

മൈസൂരു, കോഴിക്കോട്-കൊല്ലേഗൽ റൂട്ടിൽ കാറിടിച്ച് കടുവ ചത്തു

ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

Read More

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വിഗ്രഹം നിർമ്മിച്ച മൈസൂരു സ്വദേശിയുടെ കുടുംബത്തിന് ക്ഷണമില്ല

ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്. അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു. കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.

Read More

ബൈക്കിൽ ടാങ്കർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിലെ നഞ്ചൻഗുഡു താലൂക്കിലെ മല്ലുപുര ഗ്രാമത്തിന് സമീപം ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നഞ്ചൻഗുഡ് തഗദൂർ ഗ്രാമത്തിലെ ശിവമല്ലഗൗഡയുടെ മകൻ മഹേഷ് (24), അതേ ഗ്രാമത്തിലെ നാഗരാജുവിന്റെ മകൻ മഹേഷ് (23) എന്നിവരെയാണ് മരിച്ചത്. നഞ്ചൻഗുഡു താലൂക്കിലെ അളഗഞ്ചി വില്ലേജിലെ ബല്ലാരി അമ്മൻ ഷുഗർ ഫാക്ടറിയിലെ ദിവസ വേതന തൊഴിലാളികളായിരുന്നു ഇരുവരും. പുലർച്ചെ ഫാക്ടറി ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

Read More

വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.  

Read More
Click Here to Follow Us