അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ; ഓഗസ്റ്റോടെ പൂർത്തിയാകും 

ബെംഗളൂരു: ബഹിരാകാശകൗതുകങ്ങൾ കൂടുതൽ തെളിമയോടെ ആസ്വദിക്കാൻ അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ ഉടൻ യാഥാർഥ്യമാകുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിന്റെ നേതൃത്വത്തിൽ മൈസൂരു സർവകലാശാലാ കാംപസിലാണ് പ്ലാനറ്റേറിയം സ്ഥാപിക്കുന്നത്.

എൽ.ഇ.ഡി. സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

സാധാരണ പ്ലാനറ്റേറിയങ്ങളിലേതുപോലെ പ്രൊജക്ടറില്ലെന്നതാണ് ഈ പ്ലാനറ്റേറിയത്തിന്റെ പ്രത്യേകത.

പകരം ഡോമിന്റെ (സ്‌ക്രീൻ) ഷീറ്റ് മുഴുവൻ എൽ.ഇ.ഡി.യായിരിക്കും.

ഇതുവഴി ഉയർന്ന റെസല്യൂഷനുള്ള (8000 വരെ) ദൃശ്യങ്ങൾ ലഭിക്കും.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

15 മീറ്റർ നീളത്തിൽ ചെരിവുള്ള എൽ.ഇ.ഡി. ഡോം ആയിരിക്കും പ്ലാനറ്റേറിയത്തിൽ ഉണ്ടാവുക.

ചെരിഞ്ഞ എൽ.ഇ.ഡി. ഡോമുള്ള ലോകത്തെ ആദ്യത്തെ പ്ലാനറ്റേറിയമാകും മൈസൂരുവിൽ യാഥാർഥ്യമാകാൻ പോകുന്നത്.

പ്രത്യേക സോഫ്റ്റ്‌വേർ വഴിയാണ് എൽ.ഇ.ഡി. ഡോം പ്രവർത്തിപ്പിക്കുന്നത്.

‘സ്‌കൈ എക്സ്‌പ്ലോറർ’ സോഫ്റ്റ്‌വേറാണ് ഇതിനായി ഉപയോഗിക്കുക.

ഫ്രാൻസിന്റെ ആർ.എസ്.എ. കോസ്‌മോസാണ് ഈ സോഫ്റ്റ്‌വേർ ലഭ്യമാക്കുന്നത്. ജപ്പാന്റെ കോണിക്ക മിനോൾട്ട കമ്പനിയും ഇന്ത്യയിലെ ഓർബിറ്റ് ആനിമേറ്റ് കൺസോർഷ്യവും പ്ലാനറ്റേറിയത്തിനാവശ്യമായ സാങ്കേതികസഹായം നൽകും. നിലവിലുള്ള പ്ലാനറ്റേറിയങ്ങളിൽ ഡോമിലേക്ക് പ്രൊജക്ടർവെച്ചാണ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

പ്ലാനറ്റേറിയത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്.

ഓഗസ്റ്റോടെ പൂർത്തിയാക്കും.

ഈവർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ഐ.എ. ഡയറക്ടർ ഡോ. അന്നപൂർണി സുബ്രഹ്മണ്യം പറഞ്ഞു.

86 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts