ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read MoreTag: MLA
മുൻ എംഎൽഎയ്ക്ക് പാമ്പ് കടിയേറ്റു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.
Read Moreവിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ് എംഎൽഎ പിന്മാറി
ബെംഗളുരു: കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Read More‘പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ?’ വിവാദത്തിൽ കുടുങ്ങി കോൺഗ്രസ് എം.എൽ.എ.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാന്റെ ആരോപണത്തിൽ പ്രതികരിച്ച് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എ.യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു. ‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികൾക്ക് ക്ഷാമമില്ല. ഒരു ഫ്ലയിങ് കിസ് നൽകണമെങ്കിൽ, എന്തിനാണ്…
Read Moreഎം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; കോടതി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചു
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് കോടതി നോട്ടീസ് അറിയിച്ചു . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരത്തിൽ കോൺഗ്രസ് അഞ്ചിന വാ ഗ്ദാനങ്ങൾ നൽകിയിരുന്നു. കൈക്കൂലി വാഗ്ദാനം ചെയുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യനിയമത്തിൻ്റെ ലംഘനമാനെന്നും ചൂണ്ടിക്കാട്ടിയാണ് കെ .എം. ശങ്കർ എന്നയാൾ ഹൈകോടതിയിൽ ഹർജി നൽകിയത്. സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേസിൽ തൻറെ നിലപാട് വിശദീകരികണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചത്.
Read Moreരാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച രേഖകൾ പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ സംസ്ഥാന ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവയാണ് കണക്ക് പുറത്തുവിട്ടത്. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എം.എൽ.എമാരുടെ സ്വത്ത് വിവരം താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പട്ടികയിലെ ആദ്യ 20 എം.എൽ.എമാരിൽ 12 പേരും കർണാടകയിൽ…
Read Moreഡി.കെ ശിവകുമാർ എത്താൻ വൈകി ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി
ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി. മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം നഗരത്തിൽ നിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്മണ്യ, സി.കെ.…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു എന്ന് പരാമർശം, എംഎൽഎക്കെതിരെ കേസ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയിൽ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർക്ക് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. ’24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട്ട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. വനിതാ കെ.എ പ്രവർത്തക നമിത…
Read Moreവനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം
ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച് നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം. നയനയുടെ തന്നെ സോഷ്യല്‍…
Read Moreസോണിയ ഗാന്ധി വിഷകന്യകയും രാഹുൽ ഗാന്ധി ഭ്രാന്തനും, അധിക്ഷേപ പരാമർശവുമായി എംഎൽഎ
ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്‌നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.
Read More