രാജ്യത്തെ ഏറ്റവും സ​മ്പ​ന്ന​നാ​യ എം.എൽ.എ സംസ്ഥാന ഉ​പ​മു​ഖ്യ​മ​ന്ത്രി​ ഡി.​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ എം.​എ​ൽ.​എ സംസ്ഥാന ഉ​പ​മു​ഖ്യ​മ​ന്ത്രി​യും  പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ. 1413 കോ​ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​​ന്റെ ആ​സ്​​തി. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം നി​രീ​ക്ഷി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക്​ റി​ഫോം​സ്​ (എ.​ഡി.​ആ​ർ), നാ​ഷ​ന​ൽ ഇ​ല​ക്​​ഷ​ൻ വാ​ച്ച്​ (ന്യൂ) ​എ​ന്നി​വ​യാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്. 28 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ട്​ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 4001 സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രു​ടെ സ്വ​ത്ത്​ വി​വ​രം താ​ര​ത​മ്യം ചെ​യ്​​താ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. പ​ട്ടി​ക​യി​ലെ ആ​ദ്യ 20 എം.​എ​ൽ.​എ​മാ​രി​ൽ 12 പേ​രും ക​ർ​ണാ​ട​ക​യി​ൽ…

Read More
Click Here to Follow Us