രാജ്യത്തെ ഏറ്റവും സ​മ്പ​ന്ന​നാ​യ എം.എൽ.എ സംസ്ഥാന ഉ​പ​മു​ഖ്യ​മ​ന്ത്രി​ ഡി.​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ എം.​എ​ൽ.​എ സംസ്ഥാന ഉ​പ​മു​ഖ്യ​മ​ന്ത്രി​യും  പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ.

1413 കോ​ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​​ന്റെ ആ​സ്​​തി.

രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം നി​രീ​ക്ഷി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക്​ റി​ഫോം​സ്​ (എ.​ഡി.​ആ​ർ), നാ​ഷ​ന​ൽ ഇ​ല​ക്​​ഷ​ൻ വാ​ച്ച്​ (ന്യൂ) ​എ​ന്നി​വ​യാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്.

28 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ട്​ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 4001 സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രു​ടെ സ്വ​ത്ത്​ വി​വ​രം താ​ര​ത​മ്യം ചെ​യ്​​താ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

പ​ട്ടി​ക​യി​ലെ ആ​ദ്യ 20 എം.​എ​ൽ.​എ​മാ​രി​ൽ 12 പേ​രും ക​ർ​ണാ​ട​ക​യി​ൽ ​നി​ന്നുള്ളവരാണ്.

സംസ്ഥാനത്തെ 32 എം.​എ​ൽ.​എ​മാ​രും ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്​​.

കോ​ൺ​ഗ്ര​സ്​- 19, ബി.​ജെ.​പി- ഒ​മ്പ​ത്, ജെ.​ഡി-​എ​സ്​- ര​ണ്ട്, കെ.​ആ​ർ.​പി.​പി- ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണി​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​​ന്റെ കാ​ര്യ​ത്തി​ലും ക​ർ​ണാ​ട​ക എം.​എ​ൽ.​എ​മാ​ർ മു​ന്നി​ലാ​ണ്.

62 ശ​ത​മാ​നം പേ​രും ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ നേ​ടി​യ​വ​രാ​ണ്.

സ​മ്പ​ന്ന എം.​എ​ൽ.​എ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ത്തും ക​ർ​ണാ​ട​ക​ക്കാ​രാ​ണ്. ശി​വ​കു​മാ​റി​ന്​ പി​ന്നി​ൽ ചി​ക്ക​ബ​ല്ലാ​പു​ര ഗൗ​രി​ബി​ദ​നൂ​രി​ൽ​നി​ന്നു​ള്ള സ്വ​ത​ന്ത്ര എം.​എ​ൽ.​എ കെ.​എ​ച്ച്. പു​ട്ട​സ്വാ​മി ഗൗ​ഡ​യാ​ണ്​ ര​ണ്ടാ​മ​ത്​; ആ​സ്​​തി 1267 കോ​ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us