ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read MoreTag: MK STALIN
2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read Moreഐ.എസ്.ആർ.ഒ. തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം. ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…
Read Moreരാഹുലിന്റെ യാത്ര സെപ്റ്റംബർ 7ന് സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അഞ്ചുമാസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപത്തൂരിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. കന്യാകുമാരിയിലെ മഹാത്മാ ഗാന്ധി സ്മാരകത്തിൽ നിന്നാകും രാഹുലിൻ്റെ ഭാരത പദ യാത്ര സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയുക. ഭരണഘടനയെ സംരക്ഷിക്കാനും ജനങ്ങളേയും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജൻഡയെ തോൽപ്പിക്കാനും രാഹുലിൻെറ യാത്ര സഹായിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Read Moreമുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തി വിക്കിയും നയനും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിന് നേരിട്ടത്തി ക്ഷണിച്ച് വിഘ്‌നേഷ് ശിവനും നയൻതാരയും. ജൂൺ 9 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് താര ജോഡികൾ ഒരുമിച്ചെത്തി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ച്, ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നും വിവാഹത്തിന് ശേഷം അവര്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നുമാണ്. ആല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വിക്കിയും…
Read Moreതമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നത് ക്രമസമാധാനം നിലനിൽക്കുന്നതിനാൽ
ചെന്നൈ : സംസ്ഥാനത്ത് ക്രസമാധാനം നിലനില്‍ക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെയും തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈയുടെയും ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ക്രമസമാധാനം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ഇരു നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. കഞ്ചാവ് വില്‍പന ക്രമാതീതമായി വര്‍ധിച്ചതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പളനിസ്വാമിയുടെ ആരോപണം. എന്നാല്‍, പ്രതിപക്ഷനേതാവ് തന്‍റെ സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ് ഇടക്കിടെ ഇത്തരം ആരോപണങ്ങളുമായി എത്തുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.…
Read Moreസർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി
ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ…
Read Moreകുമളി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 7.5 കോടി
തേനി : കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയില്‍ എത്തിയ സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 7.5 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിലൂടെ തമിഴ്നാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ക്ക് പുറമേ ഇരു സംസ്ഥാനങ്ങളിലുമായി വാണിജ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ…
Read Moreകരുണാനിധിയുടെ ജന്മദിനം സർക്കാർ ചടങ്ങായി ആഘോഷിക്കണം; മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അന്തരിച്ച ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ജന്മദിനമായ ജൂൺ 3 ഈ വർഷം മുതൽ സംസ്ഥാനത്ത് സർക്കാർ ചടങ്ങായി ആഘോഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച കരുണാനിധി ആധുനിക തമിഴ്നാടിന്റെ ശില്പിയാണെന്ന് സംസ്ഥാന നിയമസഭയിൽ പ്രഖ്യാപനം നടത്തവേ സ്റ്റാലിൻ പറഞ്ഞു. കലൈഞ്ജർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കരുണാനിധി സംസ്ഥാനത്തെ ഒരു തെരഞ്ഞെടുപ്പിലും തോൽക്കാത്ത ഏക നേതാവാണെന്നും അഞ്ച് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയിൽ പിന്നോക്ക…
Read Moreനിക്ഷേപക സംഗമത്തിലേക്കും ദുബായ് എക്‌സ്‌പോ സന്ദർശിക്കാനുമുള്ള ക്ഷണം സ്വീകരിച്ച് സ്റ്റാലിൻ
ചെന്നൈ: അമേരിക്കൻ വ്യവസായിയും ഭരണകക്ഷിയും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ രാജൻ നടരാജൻ തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിക്കുകയും യുഎസിൽ നടക്കുന്ന നിക്ഷേപകരുടെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിക്ഷേപകരുടെ യോഗം ജൂലൈയിലാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിരവധി അമേരിക്കൻ കമ്പനികളാണ് ചൈനയിൽ നിന്ന് പിൻവാങ്ങുകന്നതെന്നും അതുകൊണ്ടുതന്നെ അമേരിക്കൻ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ തമിഴ്‌നാടിനിത് ശരിയായ സമയമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന തമിഴർ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കാൻ തമിഴ്‌നാടിനെ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം,…
Read More