ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ കെആർ പുരം– വിമാനത്താവള പാതയും സർജാപുര– ഹെബ്ബാൾ പാതയും കൂടിച്ചേരുന്ന ഇബ്‍ലൂർ മെട്രോ സ്റ്റേഷനായി മാറുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു. 9000 ചതുരശ്ര അടി ഭൂമിയാണ് ഇതിനായി ബിഎംആർസി ഏറ്റെടുക്കുന്നത്. മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സർജാപുര–ഹെബ്ബാൾ പാത ഇബ്‌ലൂർ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ ആക്കുന്നത്. ഔട്ടർ റിങ് റോഡിലെ സിൽക്ക് ബോർഡ്–കെആർ പുരം റീച്ചിലാണ് ഇബ്‌ലൂർ സ്റ്റേഷൻ നിർമിക്കുന്നത്. സർജാപുര–ഹെബ്ബാൾ പാത അഗര, കോറമംഗല, ഡയറി സർക്കിൾ,…
Read MoreTag: metro
ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈൻ അവസാനഘട്ടത്തിൽ
ബെംഗളൂരു: ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈനിനുള്ള മൂന്ന് പ്രധാന തടസ്സങ്ങൾ അടുത്തിടെ നീക്കി, മെട്രോയുടെ രണ്ടാം ഘട്ടത്തിലെ റീച്ച് -1 എ, 1 ബി ലൈനുകൾ നിശ്ചയിച്ച പ്രകാരം ഡിസംബർ അവസാനത്തോടെ സുഗമമായി തുറക്കുന്നതിന് തയ്യാറാവുകയാണ്. 15.25 കിലോമീറ്റർ എലിവേറ്റഡ് ലൈനിൽ 13 മെട്രോ സ്റ്റേഷനുകളും കടുഗോഡിയിൽ ഒരു പുതിയ ഡിപ്പോയും ഉണ്ടാകും. റോഡ് വീതി കൂട്ടുന്നതിനായി കെആർ പുരം സ്റ്റേഷന് സമീപം ബിഎംആർസിഎല്ലിന് ആവശ്യമായ 3,500 ചതുരശ്ര മീറ്റർ സ്ഥലത്തിന് റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതായും അതിനു പകരമായി ഞങ്ങൾ അവർക്ക് തുല്യ ഭൂമി…
Read Moreഏപ്രിൽ 23-ന് പർപ്പിൾ ലൈൻ ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെടും : വിശദാംശങ്ങൾ
ബെംഗളൂരു: ഏപ്രിൽ 23 ശനിയാഴ്ച രാത്രി പർപ്പിൾ ലൈനിലൂടെ (കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെ) ബെംഗളൂരുവിലെ നമ്മ മെട്രോ സർവീസുകൾ അൽപനേരം തടസ്സപ്പെടും. സിവിൽ ജോലികൾ കാരണമാണ് സർവീസുകളെ ബാധിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ദിരാനഗറിനും സ്വാമി വിവേകാനന്ദനും ഇടയിലാണ് സ്റ്റോപ്പുകൾ. എന്നാൽ സിവിൽ ലൈൻ ജോലികൾ കാരണം രാത്രി 9.30 മുതൽ പർപ്പിൾ ലൈനിൽ കെങ്കേരിക്കും എംജി റോഡിനും ഇടയിൽ മാത്രമേ ട്രെയിനുകൾ ഓടുകയുള്ളൂ. ജോലി സുഗമമാക്കുന്നതിന്, പർപ്പിൾ ലൈനിൽ 23.04.2022 (ശനി) രാത്രി 9.30…
Read Moreശബ്ദ മലിനീകരണം; മെട്രോ ട്രെയിനുകളിൽ ഓഡിയോ അറിയിപ്പുകൾ നിർത്തലാക്കി
ബെംഗളൂരു: ‘ശബ്ദ മലിനീകരണം’ സംബന്ധിച്ച പരാതികളേ ചൂണ്ടിക്കാട്ടി, വരാനിരിക്കുന്ന സ്റ്റേഷനെ കുറിച്ച് നമ്മ മെട്രോ യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതിനായുള്ള ബിഎംആർസിഎൽ ഓഡിയോ അറിയിപ്പുകൾ ഓഫാക്കി. മെട്രോയുടെ ഉദ്ഘാടനത്തിനു ശേഷം, യാത്രക്കാരെ അറിയിക്കാൻ ഉദ്യോഗസ്ഥർ രണ്ട് റൗണ്ട് ഓഡിയോ അറിയിപ്പുകളാണ് അനുവദിച്ചിരുന്നത് – ഒന്ന് ട്രെയിൻ സ്റ്റേഷൻ വിട്ട ഉടനെയും മറ്റൊന്ന് ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും. മൊബൈൽ ഫോൺ പരിശോധിക്കുന്ന യാത്രക്കാരോ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നവരോ അല്ലങ്കിൽ പുസ്തകം വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോ ആയ യാത്രക്കാർക്ക് റെഡിയാകാനും ട്രെയിനിൽ നിന്ന് ഇറങ്ങാനും വാതിലുകൾ ഏത്…
Read Moreബെംഗളൂരു മെട്രോ; സർജാപൂർ-ഹെബ്ബാൽ പാതയ്ക്ക് പുതുജീവൻ.
ബെംഗളൂരു: 15,000 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർജാപൂരിനും ഹെബ്ബാളിനുമിടയിൽ മെട്രോ ട്രെയിൻ കണക്റ്റിവിറ്റിക്ക് പുതുജീവന് നൽകി. 2018-2019 ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനത്തോടെ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമാകാനാണ് സർജാപൂർ ലൈൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഫേസ്-3 ലൈനിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) അന്തിമമാക്കുകയും അതിൽ രണ്ട് ഇടനാഴികൾ മാത്രം പ്രഖ്യാപിക്കുകയും ചെയ്തത് ഈ ഭാഗത്ത് ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ പലരിലും കടുത്ത നീരസത്തിനു കാരണമായി. 15,000…
Read Moreവാരാന്ത്യ കർഫ്യൂ; ബെംഗളൂരു മെട്രോയുടെ പ്രവർത്തനം കുറച്ചു.
ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂയ്ക്കിടയിൽ, നമ്മ മെട്രോയുടെ പ്രവർത്തനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ കുറയ്ക്കും, സേവനങ്ങൾ രാവിലെ 5 മുതൽ രാത്രി 11 വരെയുള്ള പതിവ് സമയത്തിന് പകരം രാവിലെ 8 മുതൽ രാത്രി 9 വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ വെള്ളിയാഴ്ചകളിൽ, അവസാന ട്രെയിൻ രാത്രി 10 മണിക്ക് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള മെട്രോ പ്രവർത്തനങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും രാവിലെ 5 മുതൽ ട്രെയിനുകൾ ഓടുന്നത് തുടരുമെന്നും അവസാന…
Read Moreമെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ നീട്ടിയ സമയക്രമം ഇവിടെ വായിക്കാം
ബെംഗളൂരു: മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം നവംബർ 18 മുതൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ ഓപ്പറേഷൻ സമയം നീട്ടുന്നു, വ്യാഴാഴ്ച മുതൽ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നായി ബിഎംടിസി രാത്രി വൈകിയും മെട്രോ ഫീഡർ സേവനങ്ങൾ നൽകുമെന്ന് പത്രക്കുറിപ്പിൽ ബിഎംടിസി അറിയിച്ചു. യാത്രികരുടെ ആവശ്യം അടിസ്ഥാനമാക്കി ഫീഡർ സർവീസുകൾ കൂടുതൽ അനുവദിക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ അറിയിച്ചു . സമയം നീട്ടുന്ന റൂട്ടുകൾ ഇനിപ്പറയുന്നവയാണ്. തുടക്കം അവസാനിക്കുന്നിടം റൂട്ടിംഗ് പുറപ്പെടൽ സമയം 1 എസ്.വി. മെട്രോ സ്റ്റേഷൻ സെൻട്രൽ സിൽക്ക് ബോർഡ് ഡൂപ്പനഹള്ളി,…
Read Moreബെംഗളൂരു മെട്രോ ലൈൻ; പച്ചപ്പ് നഷ്‌ടമായതിൽ എതിർപ്പുകളുടെ പ്രവാഹം
ബെംഗളൂരു; കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒആർആർ-എയർപോർട്ട് നമ്മ മെട്രോ പദ്ധതിയുടെ അലൈൻമെന്റിനൊപ്പം നാലായിരത്തോളം മരങ്ങൾ നഷ്‌ടപ്പെട്ടതിൽ പൗരന്മാരിൽ നിന്ന് 500 ഓളം എതിർപ്പുകളും നിർദ്ദേശങ്ങളും അധികൃതർക്ക് ലഭിച്ചു. നമ്മ മെട്രോയുടെ II എ, ബി ഘട്ടങ്ങൾക്ക് കീഴിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 55 കിലോമീറ്റർ ശൃംഖല നിർമ്മികാണാന് നിർദ്ദേശിച്ചിട്ടുള്ളത്. സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് കെ.ആർ. പുരം, നാഗവാര, ഹെബ്ബാൾ വിമാനത്താവളത്തിലേക്ക് ഉള്ള അലൈൻമെന്റിൽ നിന്ന് മരങ്ങൾ നീക്കുന്നതിന് ബാച്ചുകളായി പൊതു അറിയിപ്പ് നൽകികഴിഞ്ഞു. . പല…
Read Moreവരുന്നൂ..കോമൺ മൊബിലിറ്റി കാർഡ്; ബിഎംടിസി ബസുകളിലും മെട്രോയിലും ഉപയോഗിക്കാം
ബെംഗളുരു; ബിഎംടിസി ബസുകളിലും മെട്രോയിലും ഒരുപോലെ ഉപയോഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് എത്തുന്നു. മെട്രോ റെയിൽ കോർപ്പറേഷന്റെതാണ് പദ്ധതി. പർപ്പിൾ ലൈനിലും, ഗ്രീൻ ലൈനിലും ഇത്തരം കാർഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കി കഴിയ്ഞ്ഞു. നവംബർ ആദ്യ ആഴ്ച്ച പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മെട്രോയിൽ മാത്രമാണ് കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിക്കാനാവുക. കോമൺ മൊബിലിറ്റി കാർഡ് എത്തുന്നതോടെ യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കോമൺ മൊബിലിറ്റി കാർഡ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തുമെന്ന് അധികൃതർ…
Read Moreമെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി
ബെംഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. 4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു. കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെംഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു. ഓഫീസ് സമയങ്ങളിൽ…
Read More