ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈൻ അവസാനഘട്ടത്തിൽ

ബെംഗളൂരു: ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് ലൈനിനുള്ള മൂന്ന് പ്രധാന തടസ്സങ്ങൾ അടുത്തിടെ നീക്കി, മെട്രോയുടെ രണ്ടാം ഘട്ടത്തിലെ റീച്ച് -1 എ, 1 ബി ലൈനുകൾ നിശ്ചയിച്ച പ്രകാരം ഡിസംബർ അവസാനത്തോടെ സുഗമമായി തുറക്കുന്നതിന് തയ്യാറാവുകയാണ്. 15.25 കിലോമീറ്റർ എലിവേറ്റഡ് ലൈനിൽ 13 മെട്രോ സ്റ്റേഷനുകളും കടുഗോഡിയിൽ ഒരു പുതിയ ഡിപ്പോയും ഉണ്ടാകും.

റോഡ് വീതി കൂട്ടുന്നതിനായി കെആർ പുരം സ്റ്റേഷന് സമീപം ബിഎംആർസിഎല്ലിന് ആവശ്യമായ 3,500 ചതുരശ്ര മീറ്റർ സ്ഥലത്തിന് റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതായും അതിനു പകരമായി ഞങ്ങൾ അവർക്ക് തുല്യ ഭൂമി നൽകുമെന്നും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

ഏകദേശം ഒരു വർഷമായി ഞങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടിരുന്നതിനാൽ ഇതൊരു വലിയ മുന്നേറ്റമാണെന്നും ഭൂമിയുടെ തുല്യഭാഗം ബിഎംആർസിഎല്ലിന് കൈമാറാൻ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും. നിലവിലിപ്പോൾ ബിഡിഎയുടെ കൈവശമുള്ള ഭൂമി കൈമാറാൻ അവർ സമ്മതിച്ചിട്ടുണ്ടെന്നും ലാൻഡ് അക്വിസിഷൻ ജനറൽ മാനേജർ എം എസ് ചന്നപ്പഗൗഡർ പറഞ്ഞു,

ടിൻ ഫാക്ടറിക്കും കെആർ പുരത്തിനും ഇടയിൽ മാറത്തഹള്ളിയിലേക്കും വൈറ്റ്ഫീൽഡിലേക്കും റോഡ് സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നും ബാക്കിയുള്ള ഭൂമി ഞങ്ങൾ ഇതിനകം സ്വകാര്യ വ്യക്തികളിൽ നിന്ന് നേടിയിട്ടുണ്ടെന്നും അവിടെ വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts