ബെംഗളൂരു; കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒആർആർ-എയർപോർട്ട് നമ്മ മെട്രോ പദ്ധതിയുടെ അലൈൻമെന്റിനൊപ്പം നാലായിരത്തോളം മരങ്ങൾ നഷ്‌ടപ്പെട്ടതിൽ പൗരന്മാരിൽ നിന്ന് 500 ഓളം എതിർപ്പുകളും നിർദ്ദേശങ്ങളും അധികൃതർക്ക് ലഭിച്ചു. നമ്മ മെട്രോയുടെ II എ, ബി ഘട്ടങ്ങൾക്ക് കീഴിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 55 കിലോമീറ്റർ ശൃംഖല നിർമ്മികാണാന് നിർദ്ദേശിച്ചിട്ടുള്ളത്. സിൽക്ക് ബോർഡിൽ നിന്ന് ആരംഭിച്ച് കെ.ആർ. പുരം, നാഗവാര, ഹെബ്ബാൾ വിമാനത്താവളത്തിലേക്ക് ഉള്ള അലൈൻമെന്റിൽ നിന്ന് മരങ്ങൾ നീക്കുന്നതിന് ബാച്ചുകളായി പൊതു അറിയിപ്പ് നൽകികഴിഞ്ഞു. . പല…
Read MoreTag: metro
വരുന്നൂ..കോമൺ മൊബിലിറ്റി കാർഡ്; ബിഎംടിസി ബസുകളിലും മെട്രോയിലും ഉപയോഗിക്കാം
ബെംഗളുരു; ബിഎംടിസി ബസുകളിലും മെട്രോയിലും ഒരുപോലെ ഉപയോഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് എത്തുന്നു. മെട്രോ റെയിൽ കോർപ്പറേഷന്റെതാണ് പദ്ധതി. പർപ്പിൾ ലൈനിലും, ഗ്രീൻ ലൈനിലും ഇത്തരം കാർഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കി കഴിയ്ഞ്ഞു. നവംബർ ആദ്യ ആഴ്ച്ച പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മെട്രോയിൽ മാത്രമാണ് കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിക്കാനാവുക. കോമൺ മൊബിലിറ്റി കാർഡ് എത്തുന്നതോടെ യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കോമൺ മൊബിലിറ്റി കാർഡ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തുമെന്ന് അധികൃതർ…
Read Moreമെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി
ബെംഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. 4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു. കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെംഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു. ഓഫീസ് സമയങ്ങളിൽ…
Read Moreമെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി; നിർമ്മാണം നിർത്തിവച്ച് അധികൃതർ
ബെംഗളുരു; നമ്മ മെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി, തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു. ഡയറി സർക്കിൾ- നാഗവാര ഭൂഗർഭപാതയിൽ വെങ്കിടേഷ്പുര മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് കുഴി കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിന് ചുറ്റും മണ്ണിടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. കിണർ നികത്തി വീടുവച്ച് താമസിച്ച കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കട അടപ്പിക്കുകയും ചെയ്തു. കുഴി പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമേ പണികൾ വീണ്ടും ആരംഭിക്കുകയുള്ളു എന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.
Read Moreവിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി
ബെംഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.
Read Moreതിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read Moreയാത്രക്കാർ കാത്തിരിക്കുന്ന മെട്രോ സർവ്വീസ് എന്ന് മുതൽ തുടങ്ങും എന്നറിയില്ല;അറിയാതെ പോകരുത് ഈ മാർഗ നിർദേശങ്ങൾ.
ബെംഗളുരു; മെട്രോ സർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലങ്കിലും വർധിച്ച് വരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി നമ്മ മെട്രോ രംഗത്ത്. ടണലുകളിലെയും ട്രെയിനുകളിലെയും ശീതികരണം സംബന്ധിച്ച മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയത്. എ.സി.കളുടെ പ്രവർത്തനം കൃത്യമായി നിയന്തിച്ച് താപനില വർധിപ്പിക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഭൂഗർഭ സ്റ്റേഷനുകളിൽ നിന്ന് വായു വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടാതെ ട്രെയിനുകൾക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുക എന്നിവയാണ് പ്രഥമമായി നൽകിയിരിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് നമ്മ മെട്രോ. മെട്രോ…
Read Moreനമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.
Read More2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ
ബെംഗളൂരു :കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിഅതേഭാഗത്ത് നമ്മ മെട്രോ മൈസൂരു റോഡ്–ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ 2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വ്യക്തമാക്കി. ആദ്യമായി മെട്രോ ട്രെയിൻ ഓടിത്തുടങ്ങി ബയ്യപ്പനഹള്ളി മുതൽ എംജി റോഡ് വരെ ഒരുവർഷം പൂർത്തിയാകും മുൻപായിരുന്നു അതെന്നും സ്ഥിരീകരണം.
Read Moreകരാർ റദ്ദ് ചെയ്തു; കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ പാത നിർമ്മാണം അനിശ്ചിതത്വത്തിൽ
ബെംഗളൂരു: കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ 2ഘട്ടത്തിൽപ്പെടുന്ന പാതയുടെ നിർമാണം വൈകാൻ സാധ്യത. ഈ പാതയുടെ നിർമാണത്തിനുള്ള കരാർ ബി.എം.ആർ.സി.എൽ റദ്ദാക്കിയതാണ് കാരണം. വൻ തുക നിർമാണ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ബി.എം.ആർ.സി.എൽ. കരാർ റദ്ദാക്കിയത്.ബി.എം.ആർ.സി.എൽ. കമ്പനികൾ ആവശ്യപ്പെട്ട തുകയ്ക്ക് കരാർ നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. 6മാസം കഴിഞ്ഞ് പുതിയ കരാർ ക്ഷണിക്കാനാണ് നീക്കം
Read More