ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) രംഗത്ത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ട്രെയിനിന്റെ വാതിൽ ഭാഗത്തിനും പ്ലാറ്റ്ഫോമിനും ഇടയിലെ വലിയ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ വീതിയേറിയ പാനൽ ഘടിപ്പിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷക്കായി മൈസൂരു റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ ഘടിപ്പിച്ചതിനു ജനങ്ങളിൽ നി്ന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ശേഷിച്ച 39 സ്റ്റേഷനിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആർസി എന്ന് റിപ്പോർട്ടുകൾ.
Read MoreTag: metro
മെട്രോ ഇനിമുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടും; നടപടിയെ സ്വാഗതം ചെയ്ത് ജനങ്ങൾ
ബെംഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും. നിലവിവ്‍ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ് ആരംഭിക്കുന്നത്, ഞായറാഴ്ച്ചകളിൽ 8 മണിക്കും. പുലർച്ചെ നഗരത്തിൽ എത്തുന്ന യാത്രക്കാരും , വിവിധ പരീക്ഷകൾക്ക് എത്തുന്നവർക്കും യാത്ര സംവിധാനം ഇല്ലാത്തത് വലച്ചിരുന്നു. തുടർന്നാണ് ഇൗ നടപടിയുമായി മെട്രോ മുന്നോട്ട് വന്നിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം അധികമായതിനാൽ യാത്ര 7 മണി എന്നുള്ളത് 6 മണിയാക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
Read Moreനമ്മ മെട്രോ യാത്ര തുടരുന്നത് ലാഭത്തിലേക്കെന്ന് കണക്കുകൾ
ബെംഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്. ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ് മെട്രോ ലാഭത്തിലാകുന്നത്. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതിദിനം 4 ലക്ഷം യാത്രക്കാരുടെ എണ്ണം കടന്നിരുന്നു.
Read Moreനമ്മ മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: രാവിലെ 8 ന് പകരം പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ബിഎംആർസിഎൽ
ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ സർവ്വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഞായറാഴ്ച്ചകളിൽയാത്ര്കകാർ അധികമാണെന്നിരിക്കേ സമയം വെട്ടിക്കുറച്ചത് വരുമാനത്തെയും ബാധിക്കുന്നു എന്ന് കണ്ടാണ് പുതിയ നീക്കം.
Read Moreഎച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.
Read Moreഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.
Read Moreഎങ്ങുമെത്താതെ മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ
ബെംഗളുരു: മന്ദഗതിയിലായി മെട്രോ രണ്ടാം ഘട്ട നിർമ്മാണം. അഞ്ജനാപുര- ഹെബ്ബാഗോഡി, ബയ്യപ്പനഹള്ളി-വൈറ്റ് ഫീൽഡ് പാത എന്നിവയുടെ സ്ഥലമെടുപ്പാണ് ഇതുവരെയും പൂർത്തിയാകാതെ കിടക്കുന്നത്. ഡെയറി സർക്കിൾ,-നാഗവാര, സിൽക്ക് ബോർഡ്- കെആർ പുരം പാതകളുടെ സ്ഥലമെടുപ്പും ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം മന്ദഗതിയിലായതോടെ മെട്രോ നിർമ്മാണ ചിലവ് 26405 കോടിയിൽ നിന്ന് കുത്തനെ കൂടുക ഏകദേശം 32000 കോടി എന്നതിലേക്കാണ്.
Read More