ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്.
പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും.
പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.