ഐ.ടി.ജോബ് തേടി ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ഇതൊന്ന് വായിക്കുക..

എന്ജിനീറിങ് കഴിഞ്ഞാൽ ഒരു വിധം എല്ലാരും തങ്ങളുടെ ഡ്രീം കമ്പനിയിൽ ഒരു സോഫ്റ്റ് വെയർ ജോലി ആഗ്രഹിച്ച്  വണ്ടി കയറുന്നത്  ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലേക്കാണ്‌.

Accenture, Microsoft, Dell തുടങ്ങി ഒരു വിധം എല്ലാ MNCകളും അനുദിനം വർധിച്ചു വരുന്ന സ്റ്റാർട്ടപ്പ് കമ്പനികളുമാണ് ഉദ്യോഗാർത്ഥികളെ ബാംഗ്ലൂരിലേക്ക് ആകാര്‍ഷിക്കുന്നത്.

ബാംഗ്ലൂർ പോലുള്ള ഒരു സ്ഥലത്തു IT ജോലി അന്വേഷിച്ചു വരുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ.

താമസം

ബാംഗ്ലൂര് എന്നത് പരന്ന് കിടക്കുന്ന വലിയൊരു സിറ്റി ആണ്. അത്‌ കൊണ്ട് തന്നെ അനുയോജ്യമായൊരു സ്ഥലം താമസത്തിനായി തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.

താമസ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. എല്ലാ സ്ഥലത്തേക്കും ഒരു പോലെ പെട്ടെന്നു എത്തിപ്പെടാൻ പറ്റുന്ന സ്ഥലം തിരഞ്ഞെടുക്കുക.
2. നിങ്ങൾ ഏതെങ്കിലും  ഷൊർട് ടേം  കോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്തു തന്നെ റൂം എടുക്കാൻ ശ്രദ്ധിക്കുക. ഇത് ദിവസേന ഉള്ള അനാവശ്യ യാത്ര ഒഴിവാക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചൊലുത്തുന്നതിനും വേണ്ടിയും സഹായിക്കും (മനം മടുപ്പിക്കുന്ന ബാംഗ്ലൂര് ട്രാഫിക്കിനെ കുറിച്ച്  ഞാൻ പറയേണ്ടതില്ലല്ലോ)

3. Job Seeekers കൂടുതലുള്ള സ്ഥലത്ത് റൂം എടുക്കുക. ഇതു വഴി അവരുമായി ഇടപഴുകാനും കൂടുതൽ Job Openingsനെ കുറിച്ച് അറിയുവാനും സാധിക്കും.
4. കഴിയുന്നതും PGയിൽ താമസിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ Network വിപുലപ്പെടുത്തുന്നതിനും അതേ ഫീൽഡിൽ ജോലി ചെയ്യുന്ന മറ്റുള്ളവരുമായി ദിവസേന ഇന്ററാക്ട് ചെയ്യുന്നതിനും സഹായിക്കും. ഭാഗ്യം ആരുടെ രൂപത്തിൽ എപ്പോ വരുമെന്ന് പറയാൻ പറ്റില്ലല്ലോ (എന്റെ ആനുഭവത്തിൽ നിന്ന്).

I recommend you to stay in BTM, or Marthahalli, or Roopena Agarhara (These are the best places for job seekers).

ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന്‌ പഠിക്കണോ ?

കഠിന പ്രയത്നത്തോടൊപ്പം  നല്ലൊരു മെന്റർ കൂടെ ഉണ്ടെങ്കിൽ നമുക്കെന്തും വളരെ എളുപ്പം പടിച്ചെടുക്കാം. JSpiders, ABC, Lara, JLC പോലുള്ള സോഫ്റ്റ് വെയർ ഫീൽഡിൽ നല്ല ട്രെയിനിങ് നൽകുന്ന ഒരുപാട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ബാംഗ്ലൂര് പ്രവർത്തിച്ചു വരുന്നുണ്ട്‌. മികച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി Java, SQL തുടങ്ങിയവയിൽ ആഴത്തിലുള്ള അറിവ് നേടുന്നത് തീർച്ചയായും ഇന്റർവ്യുവിന് സഹായിക്കും. ബാംഗ്ലൂരിൽ Freshersനെ ഇന്റർവ്യു ചെയ്യുന്ന ഒരു വിധം കമ്പനികളെല്ലാം Java യും SQLഉമാണ്‌ ടെസ്റ്റ് ചെയ്യാറുള്ളത്. മാത്രമല്ല, നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത് വഴി നമുക്ക്‌ അവിടെ വിസിറ്റ് ചെയ്യുന്ന കമ്പനികളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും സാധിക്കും. അത് കൊണ്ട് തന്നെ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ പ്ലേസ്മെന്റ് ഓപ്പോർചുനിറ്റീസ് തരുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

എങ്ങിനെ ഇന്റർവ്യൂവിന് അപേക്ഷിക്കാം?

1. ഗൂഗിൾ ആശാനാണ് നമ്മുടെ ബെസ്റ്റ് ജോബ് ഫൈൻഡർ. കമ്പനിയുടെ വെബ്സൈറ്റ്‍ സെർച്ച് ചെയ്ത് ഓപ്പൺ ചെയ്ത് അതിലെ ‘Career’ ടാബിൽ പോയി CV അപ്ലോഡ് ചെയ്യുക.
ഇനി കമ്പനിയുടെ പേര് അറിയില്ലെങ്കിലോ? വഴിയുണ്ട്. “IT Companies in Manyata tech park” ഇതു പോലെ സ്ഥലത്തിന്റെ പേര് മാറ്റി മാറ്റി സെർച്ച് ചെയ്യുക. ഗൂഗിൾ ആശാൻ നിങ്ങൾക്ക് അവിടെയുള്ള എല്ലാ കമ്പനികളുടെയും പേരു വിവരങ്ങളും അതിന്റെ വെബ്സൈറ്റ് ലിങ്കും പറഞ്ഞു തരും.

2. Naukri, Monster, Freshers World, Indeed, Shine പോലുള്ള ഓണ്ലൈൻ ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് CV അപ്ലോഡ് ചെയുക. ഇതിലെ വിവരങ്ങൾ ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങളുടെ പ്രൊഫൈൽ, സെർച്ചിൽ ഒന്നാമതായിരുക്കാൻ സഹായിക്കും.

3. നിങ്ങളുടെ CV നല്ല consultancyകൾക്ക് അയച്ച് കൊടുക്കുക (പൈസ ആവശ്യപ്പെടാത്ത consultancyകൾക്ക് മാത്രം)

4. നിങ്ങളുടെ Linkedin പ്രൊഫൈൽ വഴി network വിപുലപ്പെടുത്തുകയും മടി കൂടാതെ അവരോട് റഫറൻസ് ചോദിക്കുകയും ചെയ്യുക.

5. ബാംഗ്ലൂര് നടക്കുന്ന ഇന്റർവ്യൂ ഡീറ്റൈൽസ്‌ സ്ഥിരമായി പോസ്റ്റ് ചെയുന്ന BJS Bangalore Job Seekers, MRA Job Seekers പോലുള്ള കുറച് നല്ല ഫേസ്ബുക് ഗ്രൂപ്പുകളുണ്ട്. ഇവയിൽ ജോയിൻ ചെയ്ത് ഇതിലെ പോസ്റ്റുകൾ നിരന്തരമായി നിരീക്ഷിക്കുക.

6. Elitmus, Amcat പോലുള്ള ടെസ്റ്റുകൾ അറ്റൻഡ് ചെയത് നല്ല മാർക് വാങ്ങിക്കുന്നത് വഴിയും നിങ്ങൾക് ധാരാളം ഇന്റർവ്യൂ കാളുകൾ ലഭിക്കുന്നതാണ്.

ടിപ്സ്

1. ഇംഗ്ലീഷ്‌ കമ്യൂണിക്കേഷൻ, ആപ്റ്റിട്യൂട് : ഇവ രണ്ടും വളരെ പ്രധാനമാണ്. അഭിമുഖത്തിന്റെ പ്രാഥമിക റൗണ്ടുകളിൽ ഇത്‌ വളരെയധികം സഹായിക്കും.

2. ഒഴിവ് സമയങ്ങളിൽ Big Data, Machine Learning, Block chain പോലുള്ള പുതിയ ടെക്നോളജിയിൽ അറിവ് നേടുക.

3. ദിവസേനയുള്ള വ്യായാമം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഊർജസ്വലതയോടെ നിർത്തും. ബാംഗ്ലൂരിൽ മുക്കിലും മൂലയിലും പാർക്കുള്ളത് കൊണ്ട് പറ്റിയ സ്ഥലമന്വേഷിച്ചും അധികം നടക്കേണ്ടി വരില്ല.

4. ജോബ് വാങ്ങി തരാം എന്ന് പറഞ്ഞ് ക്യാഷ് ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ വേഗം “ടാറ്റ ബൈ ബൈ” പറഞ്ഞ് ഒഴിവാക്കിക്കോ. എന്റെ കൂടെ MCAക്ക് പഠിച്ച ബാംഗ്ലൂര് ജനിച്ചു വളർന്ന ഒരു സുഹൃത്ത് പോലും ഇവരുടെ വലയിൽ പെട്ട്‌ പൈസ കളഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു കമ്പനി ജോലിയുടെ പേരു പറഞ്ഞു ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്ന് 5 പൈസ പോലും ചോദിക്കില്ല. ചോദിച്ചാൽ ഉറപ്പിച്ചോ അത് ഉടായിപ്പ് ആണെന്ന്.

ലേഖകന്‍

5. ക്ഷമ : നല്ലൊരു ജോലി ലഭിക്കാൻ തീര്ച്ചയായും സമയമെടുത്തേക്കാം. സുഹൃത്തുക്കളേയും കുടുംബക്കാരെയും എല്ലാം വിട്ട് BTMൽ പോയി 10 മാസം താമസിച്‌ 50ൽ കൂടുതൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടാണ് എനിക്ക് എന്റെ ഡ്രീം ജോബ് കിട്ടിയത്. അത് കൊണ്ട് rejectionsനെ പോസറ്റീവ് ആയിട്ടെടുത്തു മുന്നോട്ടു പോവുക.

My trainer always used to say : “If you get selected in an interview, you will be the happiest person. Other

wise you will be an experienced person.”

“When things don’t happen right away just remember, it takes 6 months to build a rolls-royce and 13 hours to build toyota”

ആശംസകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us