കെആർപുരം–വൈറ്റ്‌ഫീൽഡ് മെട്രോ പാത; സുരക്ഷാ പരിശോധന 20ന്

metro namma metro train

ബെംഗളൂരു: നമ്മ മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കുന്ന കെആർപുരം–വൈറ്റ്‌ഫീൽഡ് പാതയിൽ റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 20ന് നടക്കും. കമ്മിഷണറാണ് പാതയ്ക്ക് അന്തിമ സുരക്ഷാ അനുമതി നൽകേണ്ടത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് മാർച്ച് 15ന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷണർക്കു മുൻപാകെ രേഖകൾ സമർപ്പിക്കുന്ന നടപടി ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു. നേരത്തേ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു. അടുത്ത ആഴ്ച ഇതു 90 കിലോമീറ്ററായി ഉയർത്തും. പാത മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഗവർണർ താവർചന്ദ് ഗെലോട്ട് നയപ്രഖ്യാപന പ്രസംഗത്തിൽ…

Read More

കെ.ആര്‍ പുരം- വൈറ്റ് ഫീല്‍ഡ് പാത: മെട്രോ സര്‍വിസ് അടുത്തമാസം മുതല്‍

ബെംഗളൂരു: : കെ.ആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള പാതയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വിസ് മാര്‍ച്ച്‌ മുതല്‍ ആരംഭിക്കാന്‍ തീരുമാനം.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് ഈ പാതയില്‍ സര്‍വിസ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.ബി.ജെ.പി സര്‍ക്കാറിന്റെ വികസന പദ്ധതിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാവുന്നതിന് മുൻപ് തന്നെ പകുതി ഭാഗം യാത്രക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. എന്തായാലും മെട്രോ പാത ഭാഗികമായെങ്കിലും തുറക്കുന്നത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈറ്റ്ഫീല്‍ഡ്…

Read More

നഗരത്തിന് പുറത്തേക്കും ഇനി നമ്മ മെട്രോ സർവീസ്

ബെംഗളൂരു: നമ്മ മെട്രോ ബെംഗളൂരു നഗരത്തിനു പുറത്തേക്കും സർവീസ് നീട്ടുന്നു. നാലാം ഘട്ടത്തിൽ നഗര അതിർത്തിയും വ്യവസായ മേഖലയുമായി ബിഡദി, ബെംഗളൂരു ഗ്രാമ ജില്ലയിലെ മാഗഡി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.ഇതിനായുള്ള വിശദ പദ്ധതി രേഖ തയാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.നേരത്തേ ഔട്ടർ റിങ് റോഡിൽ കെം പാപുരയിൽ നിന്നു ജെപി നഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബെഗെരെ വരെ…

Read More

ഈ തീയതികളിൽ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ സർവീസ് ഉണ്ടായിരിക്കില്ല; വിശദാംശങ്ങൾ

ബെംഗളൂരു: കെങ്കേരി മുതൽ ചെല്ലഘട്ട വരെ പർപ്പിൾ ലൈൻ നീട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ജനുവരി 27 മുതൽ 30 വരെ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ ഓടില്ലെന്ന് ബെംഗളൂരുമെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു. പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനുകൾ നാല് ദിവസങ്ങളിൽ ബൈയപ്പനഹള്ളിക്കും മൈസൂരു റോഡിനും ഇടയിൽ മാത്രമേ ഓടുകയുള്ളൂ. തുടർന്ന് ജനുവരി 31 ന് പുലർച്ചെ 5 മണിക്ക് മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും. നാഗസന്ദ്രയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന ഗ്രീൻ ലൈനിലെ…

Read More

മെട്രോ നിർമ്മാണത്തിനിടെ റോഡ് കുഴിഞ്ഞു, കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് 

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമ്മാണത്തിനുള്ള തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം. റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക്…

Read More

മെട്രോ തൂണിന്റെ കരാർ റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ല, തേജസ്വനിയുടെ പിതാവ്

ബെംഗളൂരു: മെട്രോ തൂണുകള്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ആരാണ് നല്‍കിയതെന്നും കരാറും കരാറുകാരന്റെ ലൈസന്‍സും റദ്ദാക്കി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മെട്രോ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍. മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മദന്‍ കുമാര്‍ പറഞ്ഞു. തനിക്ക് എല്ലാം നഷ്ടമായി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പറ‍ഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആര്‍പുരം -ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം…

Read More

മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്‌ ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി , മകന്‍ വിഹാന്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും…

Read More

മെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ

ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു. ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്‌.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു…

Read More

നമ്മ മെട്രോയുടെ രണ്ടാം ഘട്ടം 2024ന് മുമ്പ് പൂർത്തിയാകുമെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ടം 2024 ന് മുമ്പ് പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനുവരി 2 പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം 26,000 കോടി രൂപയുടെ മൂന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ശിവാജിനഗറിൽ ബിജെപിയുടെ ബൂത്ത് വിജയ അഭിയാന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2025 ജൂണിൽ 175 കിലോമീറ്റർ യാത്ര പൂർത്തിയാക്കാനാണ് മെട്രോ റെയിൽ പദ്ധതിയെന്ന് ബെംഗളൂരു മെട്രോയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു. നവംബറിൽ നടന്ന…

Read More

2023 ഡിസംബറോടെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് മെട്രോ കണക്റ്റിവിറ്റി നൽകും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: 2023 ഡിസംബറോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ കണക്റ്റിവിറ്റി നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച നിയമസഭാ കൗൺസിലിൽ അറിയിച്ചു. ബെംഗളൂരു നഗരത്തിലെ മെട്രോ പണികൾ വൈകുന്നത് സംബന്ധിച്ച കോൺഗ്രസ് എംഎൽസി കെ ഗോവിന്ദരാജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസന മന്ത്രി ബൊമ്മൈ. എയർപോർട്ട് ലൈൻ ജോലികൾ അതിവേഗം നടക്കുന്നു. ഉടൻ പുരോഗതി കാണാൻ കഴിയും. 2023 ഡിസംബറോടെ, അതായത് ഇനി ഒരു വർഷം കഴിഞ്ഞ്, എയർപോർട്ട് മെട്രോ കണക്റ്റിവിറ്റി നൽകുമെന്നും ബൊമ്മൈ പറഞ്ഞു. മെട്രോയുടെ ജോലികൾ താൻ വ്യക്തിപരമായി…

Read More
Click Here to Follow Us