കെആർപുരം–വൈറ്റ്‌ഫീൽഡ് മെട്രോ പാത; സുരക്ഷാ പരിശോധന 20ന്

metro namma metro train

ബെംഗളൂരു: നമ്മ മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കുന്ന കെആർപുരം–വൈറ്റ്‌ഫീൽഡ് പാതയിൽ റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 20ന് നടക്കും. കമ്മിഷണറാണ് പാതയ്ക്ക് അന്തിമ സുരക്ഷാ അനുമതി നൽകേണ്ടത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് മാർച്ച് 15ന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷണർക്കു മുൻപാകെ രേഖകൾ സമർപ്പിക്കുന്ന നടപടി ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു.

നേരത്തേ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു. അടുത്ത ആഴ്ച ഇതു 90 കിലോമീറ്ററായി ഉയർത്തും. പാത മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഗവർണർ താവർചന്ദ് ഗെലോട്ട് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

യാത്രക്കാർക്കായുള്ള സ്റ്റേഷനുകളിലെ സംവിധാനങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ടിക്കറ്റ് ചെക്കിങ് ആയുള്ള ഗേറ്റുകളും (എഎഫ്‌സി) സ്ഥാപിച്ചു കൊണ്ടിരിക്കുകയായണ്. പർപ്പിൾ ലൈനിന്റെ ഭാഗമായ കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.5 കിലോമീറ്റർ പാതയിൽ 13 സ്റ്റേഷനുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us