മെട്രോ തൂണുകൾ നഗരറോഡുകളിൽ ഇനി വെളിച്ചം പരത്തും

ബെംഗളൂരു: നഗരറോഡുകളിൽ വെളിച്ചം വിതറാൻ മെട്രോ തൂണുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നു. ഔട്ടർ റിങ് റോഡിലെ തൂണുകളിലാണ് ആദ്യം ലൈറ്റുകൾ സ്ഥാപിക്കുന്നത്. മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി വിളക്ക് കാലുകൾ മാറ്റി സ്ഥാപിച്ചതോടെ പലയിടത്തും രാത്രിയിൽ വെളിച്ചമില്ലാത്തത് കൊണ്ടുതന്നെ നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു അതിൽ കൂടുതലും മെട്രോ തൂണുകളിൽ ഇടിച്ചുള്ള അപകടങ്ങളാണ് നടന്നിരുന്നത്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഇതിന് പരിഹാരമായാണ് തൂണുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. നഗരത്തിലെ കൂടുതൽ ഇടങ്ങളിൽ സമാനമായ രീതിയിൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസി അറിയിച്ചു. രണ്ടാം ഘട്ടത്തിലെ മെട്രോ സ്റ്റേഷനുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതോടെ സ്റ്റേഷനുകൾക്കുള്ളിലെയും പുറത്തേയും ലൈറ്റുകൾ കത്തിക്കാൻ സൗരോർജം ഉപയോഗിക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts