മംഗളൂരുവിൽ നിരോധനാജ്ഞ 8 വരെ നീട്ടി

ബെംഗളൂരു: മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ സെപ്റ്റംബർ 8 വരെ നീട്ടി. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായ മൂന്നു കൊലപാതകങ്ങളുടെയും സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ആണിത്. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച എഡിജിപി അലോക് കുമാർ ജനങ്ങളുമായി സംസാരിച്ച ശേഷം നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ അവസാനിക്കുന്നത് വരെ ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്ര നിരോധിക്കണമെന്ന് പോലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

Read More

പ്രധാന മന്ത്രി സെപ്റ്റംബർ 2 ന് കർണാടക സന്ദർശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് കർണാടക സന്ദർശിക്കും. യാത്രയുടെ ഭാഗമായി മംഗളൂരുവിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. മംഗളൂരുവിലെ യന്ത്ര-വ്യവസായവൽക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിർവഹിക്കുന്നു. കണ്ടെയ്‌നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ്‌ ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

Read More

മത സ്പർധയുണ്ടാക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം 

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ മത സ്‌പർധ വളർത്തുന്ന വിവാദ പോസ്റ്ററുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ നിർദേശം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച്‌ സവർക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങൾ സ്ഥാപിച്ച പോസ്റ്ററുകൾ ജില്ലയിൽ നിരവധി പ്രക്ഷേഭങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. പോലീസിൻറെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. ബാനറുകൾ ഉടനടി നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകുടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വിദ്വേഷം വളർത്തുന്ന അനധികൃത…

Read More

വിവാഹ തട്ടിപ്പ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ എന്ന വ്യാജനെ രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുരത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയാണ് പോലീസ് പിടിയിലായത്. സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന്…

Read More

മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു

കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്‌തു കണ്ടെത്തി. സ്‌ഫോടക വസ്‌തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സവർക്കറുടെ ബാനർ പോലീസ് അഴിച്ചു മാറ്റി

ബെംഗളൂരു: മംഗളൂരു സൂറത്ത്കൽ സംസ്ഥാനത്തെ പ്രധാന ജങ്ഷനിൽ ആർഎസ്‌എസ് ആചാര്യൻ വിഡി സവർക്കറുടെ പേരിട്ട് ബാനർ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് അഴിച്ചു മാറ്റി. ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ട ബാനർ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൈകുന്നേരമാണ് പോലീസ് നീക്കം ചെയ്തത് .സൂറത്കലിൽ നിന്ന് കൃഷ്ണപുരയിലേക്ക് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതർ ബാനാർ സ്ഥാപിച്ചത്. കർണാടക റിസർവ് പോലീസ് ക്യാമ്പ് പരിസരത്താണ് ബാനർ കണ്ടത് . പോലീസ് ഒത്താശയോടെ നടന്ന ഏർപ്പാടാണിതെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, കോഴികച്ചവട കുത്തക തകർത്തതിന്റെ പകയെന്ന സംശയം ബലപ്പെടുന്നു 

ബെംഗളൂരു: ചിക്കന്‍ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കോഴിക്കച്ചവടത്തിലെ കുത്തക ചോദ്യം ചെയ്തതിലെ പകയെന്ന സംശയം ബലപ്പെടുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അലോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണ ഇറച്ചിബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് കൂടിയുള്ള സംശയം പ്രകടിപ്പിക്കുന്നത്. “ബെല്ലാരിയില്‍ ആറ് കോഴിക്കടകളാണ് ഉള്ളത്. ഇതെല്ലാം നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച്‌ ഈയിടെ കോഴിക്കച്ചവടം സ്വന്തമായി ആരംഭിയ്ക്കുകയായിരുന്നു പ്രവീണ്‍ നെട്ടാരു. ഇത് അവരുടെ കുത്തകയെ വെല്ലുവിളിക്കലായി. പ്രവീണിന്‍റെ സുഹൃത്തായ ദിനേഷ് ഹെഗ്…

Read More

നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ഹൊസങ്കടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം – സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. ഇന്നലെ ഏഴ് മണിക്ക് ഹൊസങ്കടി പഴയ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇഷാനെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷത്തിന്റെ സ്വർണവും പണവുമായി രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവും, അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. സ്വർണവുമായി കാസർകോട് സ്വദേശിയെയും കറൻസിയുമായി കർണാടക സ്വദേശിയുമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എയർ ഇൻഡ്യ വിമാനത്തിൽ എത്തിയ കാസർകോട് ജില്ലയിലെ മുഹമ്മദ് അസ്‌കറിൽ നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അസ്കർ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പാകിലാക്കി അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 43,29,510 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.…

Read More
Click Here to Follow Us