വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെയാണ് ടിപ്പർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പർ ലോറിയിലെ ഡ്രൈവർ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അവധിദിവസം വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
Read MoreTag: lorry
കാറിലും ബൈക്കിലും ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു
ബെംഗളൂരു: സൗന്ദട്ടി താലൂക്കിലെ യരഗട്ടി റോഡിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിൽ ഞായറാഴ്ച ലോറിയും കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന റായ്ബാഗ് താലൂക്കിലെ കുടച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹലകിയുടെ ഭാര്യ രുക്മിണി ഹലകി (48), ഇവരുടെ മകൾ അക്ഷത ഹലകി (22), കാർ ഡ്രൈവർ നിഖിൽ കദം (24) കൂടാതെ ഇരുചക്രവാഹനത്തിലെ പിന് സീറ്റ് യാത്രികൻ ഹനുമവ്വ ചിപ്പക്കട്ടി (68)എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ഗഡിഗെപ്പ…
Read Moreഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്
ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…
Read Moreരാസവസ്തുവുമായി പോയ ടാങ്കർ അപകടത്തിൽപെട്ട് തീപിടുത്തം
ബെംഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്. ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അംഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്. ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു. ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ. എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന…
Read Moreമരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം
ബെംഗളുരു; റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയായ കൗമാരക്കാരി ലോറി കയറി മരിച്ചു. മൈസൂരു റോഡ് സ്വദേശി നുപിയ (17) ആണ് മരണപ്പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടപ്പോൾ പുറകിലിരുന്ന നുപിയ തെറിച്ച് വീഴുകയും പിന്നിൽ വന്ന ലോറി നുപിയയുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് വീണ മറ്റ് രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയ നുപിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി…
Read More