തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്. പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍…
Read MoreTag: latest news
റെയിൽവേ ട്രാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും
ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു .കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.
Read Moreരണ്ട് പെൺകുട്ടികളെ ജീവനോടെ കത്തിച്ച് യുവതി, ഒരു കുട്ടി മരിച്ചു
ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി രണ്ട് പെൺകുട്ടികളെ തീകൊളുത്തി. ഇതിൽ എട്ട് വയസുള്ള കുട്ടി മരണപ്പെട്ടു, ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ആശുപത്രിയിൽ ചകിത്സയിലുമാണ്. കർണാടകയിലെ കൊലാർ ജില്ലയിലെ മുൽബാഗുലു ജില്ലയിലെ അഞ്ജനാദ്രി കുന്നിൻ ചെരിവിലാണ് സംഭവം. പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയിൽ താമസിക്കുന്ന ജ്യോതിയാണ് തന്റെ മക്കളെ ജീവനോടെ കത്തിച്ചത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് ജ്യോതി രണ്ട് പെൺകുട്ടികളുമായി വരികയായിരുന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു.…
Read Moreഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും ; ബൊമ്മെ
ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന്…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പാർലിമെന്റിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്‌ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ 10 ദിവസമായി മഹാരാഷ്‌ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്‌ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്‌തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു. കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്‌ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന…
Read Moreവോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുജറാത്ത് :ഇലക്‌ട്രോണിക് വോടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവരും നോക്കി നില്‍ക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി.
Read Moreഭർത്താവിന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു കൊലയാളി നവീനെ പിടികൂടിയിട്ടില്ല. ഹൊസ്‌കോട്ട് നന്ദഗുഡിക്ക് സമീപമുള്ള ബീമാക്കനഹള്ളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറിയിലാണ് ആനന്ദയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30…
Read Moreഹിമാചൽ ജയം ഉറപ്പിച്ച് കോൺഗ്രസ്,
ദില്ലി: ഹിമാചലിൽ വ്യക്തമായ ലീഡോടെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ താമര ഹിമാചലിൽ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹിമാചലിൽ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്.…
Read Moreഅലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയ കേസ്, പ്രതിയുടെ അറസ്റ്റ് ഉടൻ
ബെംഗളൂരു: 80 കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. അലമാരയിൽ നിന്നും കണ്ടെത്തിയ പാർവതിയമ്മയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി മകൻ. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാന്റെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതി സംശയദൃഷ്ടിയിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍…
Read Moreമംഗളൂരു സ്ഫോടനം, പ്രതിയുടെ കേരള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്
ബെംഗളൂരു: മംഗളൂരു സ്‌ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതൽ തെളിവുകൾ. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദർശിച്ചവരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാൾ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഷാരിഖ് കൊച്ചിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ സമാഹരിച്ചോയെന്നും പരിശോധിച്ചു വരുന്നു. സ്ഫോടനത്തിന് മുൻപ് ഷാരിഖ് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടന്നതിന് ഒരാഴ്ച മുമ്പ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ…
Read More