പരസ്യമായി സ്ത്രീകളെ അധിക്ഷേപിച്ച് നടൻ, നടന് നേരെ ചെരുപ്പേറ് 

ബെംഗളൂരു: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കന്നട നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്. ദര്‍ശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കാണികളില്‍ ഒരാളാണ് താരത്തിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിമുഖത്തിനിടെ ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്. പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ ബലമായി പിടിച്ച്‌ കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ…

Read More

ഏകീകൃത സിവിൽ കോഡ് ഉടനില്ലെന്ന് കർണാടക സർക്കാർ

ബെംഗളൂരു: ഏകീകൃത സിവിൽകോഡ് നിയമസഭയിൽ ഉടൻ അവതരിപ്പിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച്‌ ആലോചനകൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനു പുറമേ ഭരണഘടനയും പരിശോധിച്ച ശേഷമേ നിയമനിർമ്മാണം കൊണ്ടുവരൂ.  അനധികൃതമായി സംസ്ഥാനത്ത് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ബെളഗാവിയിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാനമായ ബെളഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഐഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബെളഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ…

Read More

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: കുമാരസ്വാമി ചന്നപട്ടണയിൽ, മകൻ രാമനഗരയിൽ നിന്ന്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള കർണാടകയിലെ പാർട്ടികൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. ജനതാദൾ (സെക്യുലർ) നേതാവ് എച്ച്.ഡി.കുമാരസ്വാമി ചന്നപട്ടണയിൽനിന്നും മകനും നടനുമായ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കുമാരസ്വാമിയുടെ ഭാര്യയുമായും രാമനഗര മണ്ഡലം എം.എൽ.എ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മകൻ മത്സരരംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു.2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡ്യയിൽനിന്ന് നിഖിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു പരാജയം. ജെ.ഡി.എസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ശക്തമായ വിമർശനമുന്നയിക്കാറുണ്ട്. ജെ.ഡി.എസ് പരമോന്നത…

Read More

കോക്ക് പിറ്റിൽ കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കൊക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധികരിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ല സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ…

Read More

മഹാരാഷ്ട്രയിൽ നിന്നുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു

ബെംഗളൂരു: അതിർത്തിത്തർക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിർത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കർണാടക ബസ് സർവീസ് പുനഃരാരംഭിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബസുകൾക്കുനേരെ കർണാടകയിലെ ബൽഗാമിലുള്ള ടോൾപ്ലാസയിൽ കല്ലേറുണ്ടായതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. 72 മണിക്കൂറിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരിൽ നിന്ന് സർവീസ്  പുനഃരാരംഭിച്ചു   പുനരാരംഭിച്ചു.  ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘർഷം വളർത്തിയത്. ഇതേ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു.

Read More

കുളിമുറി ദൃശ്യങ്ങൾ വൈറലാക്കാതിരിക്കാൻ തന്നോടൊപ്പം സെക്സ് ചെയ്യണമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളിക്യാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. നാലുവര്‍ഷമായി പ്രതി…

Read More

നികുതി വെട്ടിപ്പ്, നിയമ കുരുക്കിൽ നടി അപർണ ബാലമുരളി

തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Read More

ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ച് ജയ ജയ ജയ ജയഹേ ടീം

തിയറ്ററുകളിൽ വൻ വിജയം കുറിച്ച ‘ജയ ജയ ജയ ജയഹേ’യുടെ ഒടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തും. സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്ന് നിർവഹിച്ചു. ജാനേമൻ എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് തിയേറ്ററുകളിലെത്തിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read More

കാറും ബസും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളൂരു: കാർക്കളയിലെ നെല്ലിക്കരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുബത്തിലെ രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32), രണ്ട് വയസുള്ള കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന കുടുംബം കാറിൽ ധർമ്മസ്ഥല ക്ഷേത്രം സന്ദർശനം കഴിഞ്ഞ് ശൃംഗേരിയിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Read More