പരസ്യമായി സ്ത്രീകളെ അധിക്ഷേപിച്ച് നടൻ, നടന് നേരെ ചെരുപ്പേറ് 

ബെംഗളൂരു: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കന്നട നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്. ദര്‍ശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം.

പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കാണികളില്‍ ഒരാളാണ് താരത്തിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിമുഖത്തിനിടെ ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്.

പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ ബലമായി പിടിച്ച്‌ കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാല്‍ പുറത്തേക്ക് പോകും. എന്നായിരുന്നു ദര്‍ശന്റെ വിവാദ പരാമര്‍ശം.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് താരം മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.

കര്‍ണാടകയിലെ ഹൊസാപേട്ടയില്‍ വെച്ച്‌ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെരിപ്പ് എറിഞ്ഞയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചെരിപ്പ് തന്റെ തോളില്‍ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്നാണ് ദര്‍ശന്‍ പറഞ്ഞത്. ഉടന്‍ തന്നെ താരം പോലീസ് അകമ്പടിയില്‍ സ്ഥലം വിടുകയായിരുന്നു. 2011 ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് താരത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts