റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ബെംഗളൂരു: ന​ഗരത്തിലെ ശ്രീരാമപുര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ (മഹസർ) പൂർത്തിയാക്കി.

മൃതദേഹത്തിന് 25-നും 30-നും ഇടയിൽ പ്രായം തോന്നിക്കുമെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിൽ പുറമെ പരിക്കുകളൊന്നുമില്ല. എന്നാൽ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് മുതിർന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts