കർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര

നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര. കര്‍ണാടകത്തിന് വെള്ളം നല്‍കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി. അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ…

Read More

കാറിനകത്ത് നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: ഹൃദ്രോഗിയായതിലുള്ള മനോവിഷമത്താല്‍ കാറില്‍ നൈട്രജന്‍ നിറച്ച്‌ ഐടി പ്രഫഷണല്‍ ജീവനൊടുക്കി. 51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ കുറുബറഹള്ളി ജംഗ്ഷനു സമീപമായിരുന്നു സംഭവം. നൈട്രജന്‍ സിലിണ്ടര്‍ കാറില്‍ കരുതിയതിനുശേഷം വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടു. സംശയം തോന്നാത്തവിധം പ്രദേശവാസികളുടെ സഹായത്തോടെ കാറിനു കവര്‍ ഇട്ടതിനുശേഷം, പിന്‍സീറ്റില്‍ കയറി ഇയാള്‍ വാതില്‍ അടച്ചു. പ്ലാസ്റ്റിക്ക് കവര്‍ മുഖത്തു ചുറ്റിയതിനു ശേഷം കാറില്‍ കരുതിയിരുന്ന നൈട്രജന്‍ വാതകം തുറന്നു വിടുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കാർ പരിശോധിച്ചപ്പോഴേക്കും മരണം…

Read More

‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക

ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.…

Read More

കർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം; ആദിത്യ താക്കറെ 

മുംബൈ :മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മൗനത്തിലാണെന്നും ഇനി മൗനം വെടിയുമെന്നു തോന്നുന്നില്ലെന്നും ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് ഇതിനെ കുറിച്ച്‌ സംസാരിക്കാന്‍ ഭയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ആദിത്യ താക്കറെ ചോദിച്ചു.

Read More

ബെള്ളാരി റോഡ് വീതി കൂട്ടൽ, 54 മരങ്ങൾ മുറിക്കാൻ അനുമതി

ബെംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പര്‍ ഗേറ്റിനും ഒമ്പതാം നമ്പര്‍ ഗേറ്റിനും ഇടയില്‍ വരുന്ന ഭാഗത്തെ 54 മരങ്ങള്‍ മുറിക്കാന്‍ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നല്‍കി. കാവേരി ജങ്ഷനും മെഹ്ക്രി സര്‍ക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണ് ഇത്രയേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. പുതുതായി രണ്ടു ലൈനുകള്‍കൂടി ഈ റോഡില്‍ വരും. മൂന്നു മരങ്ങള്‍ നിലനിര്‍ത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ…

Read More

സിക വൈറസ്, ഗർഭിണികളുടെ പരിശോധന ഫലം നെഗറ്റീവ്

ബെംഗളൂരു: സംസ്ഥാനത്ത് 21 ഗർഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റീവായി. 30 പേരുടെ പരിശോധനഫലം വരും ദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. റായ്ചൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ഗർഭിണികൾ സിക രോഗം സംബന്ധിച്ച് ഏറെ ജാഗ്രത പുലർത്തണമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻറേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു. രോഗം ബാധിച്ചാൽ ഗർഭം അലസാനോ കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യം…

Read More

സ്കൂളുകളിൽ വീർ സവർക്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ ഒരുങ്ങി ബിജെപി സർക്കാർ

ബെംഗളൂരു: ബെളഗാവി സുവര്‍ണ വിധാന സൗധയില്‍ വീര്‍ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ വീര്‍ സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കാന്‍ ഭരണകക്ഷിയായ ബിജെപി ആലോചിക്കുന്നതായി കന്നഡ സാംസ്‌കാരിക വകുപ്പ് മന്ത്രി പവര്‍ വി.സുനില്‍ കുമാര്‍ പറഞ്ഞു. സുവര്‍ണ സൗധയിലെ അസംബ്ലി ഹാളില്‍ സവര്‍ക്കറുടെ ഫോട്ടോ പതിപ്പിച്ച നടപടിയെ മന്ത്രി കുമാര്‍ ന്യായീകരിച്ചു. എതിര്‍ക്കേണ്ടതില്ലെന്ന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. 75 വര്‍ഷത്തിന്…

Read More

നാലാം ക്ലാസുകാരനെ മർദ്ദിച്ച ശേഷം അധ്യാപകൻ കെട്ടിടത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഹഗ്ലി ഗ്രാമത്തിലെ ആദർശ് സർക്കാർ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മർദിച്ച് അവശനാക്കി ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടത്. പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാർക്കറേയും മുത്തപ്പ മർദിച്ചെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മുത്തപ്പ നിലവിൽ ഒളിവിലാണ്. മർദനത്തിൽ പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read More

യുവതികളെ കാണാനില്ലെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: യുവതികളെ കാണാതായതായി പരാതി. മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തുമാണ് യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്. മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതി. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.  കൊടവലം സ്വദേശിനിയായ 28 കാരിയെയാണ് കാണാതായ യുവതി. 17ന് ഉച്ചക്ക് വീട്ടിൽനിന്ന് പോയ ശേഷം കാണാതായതായി പരാതി. സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ എൻഐഎ പരിശോധന

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ജയിലും എൻഐഎ സംഘം എത്തിയിരുന്നു. മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു. മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അന്വേഷണ…

Read More