കനത്ത മഴ: സംസ്ഥാനത്തെ ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർണ്ണാടകയിലെ ദക്ഷിണ കന്നഡ , ഉഡുപ്പി , ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

ശനിയാഴ്ച വരെ കുന്ദാപ്പൂരിൽ ഏഴ് സെന്റീമീറ്ററും മംഗലാപുരം വിമാനത്താവളം , പനമ്പൂർ, കോട്ട, ഉപ്പിനങ്ങാടി എന്നിവിടങ്ങളിൽ നാല് സെന്റീമീറ്ററും മംഗളൂരു, മണി, ഉഡുപ്പി എന്നിവിടങ്ങളിൽ മൂന്ന് സെന്റീമീറ്ററും മഴ പെയ്തു. കൊണാജെ, ഹരേക്കള മേഖലകളിൽ മണ്ണിടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ദക്ഷിണ കന്നഡയുടെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡികെ, ഉഡുപ്പി ജില്ലകളിലെ പലയിടത്തും സാമാന്യം ശക്തമായ മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts