ബെംഗളൂരു: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കർണാടകയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ മരണനിരക്ക് മൂന്ന് ആയതായി റിപ്പോർട്ട്. ജൂൺ 19 ഞായറാഴ്ച മുതൽ ജൂൺ 22 ബുധനാഴ്ച വരെ സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തട്ടുള്ളത്. 24 കാരനായ സിവിൽ എഞ്ചിനീയറായ മിഥുൻ കുമാറാണ് കെആർ പുരം പ്രദേശത്തെ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇടിഞ്ഞുവീഴാറായ ഭിത്തിയിൽ കുടുങ്ങിയ ബൈക്ക് വലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച നാല് സംഘങ്ങൾ നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
മഹാദേവപുരയിൽ മതിൽ ഇടിഞ്ഞുവീണ് വി മുനിയമ്മ എന്ന വയോധിക മരിച്ചു. ബെംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മഗഡി ടൗണിൽ കവിഞ്ഞൊഴുകുന്ന തടാകത്തിലേക്ക് കാർ മറിഞ്ഞ് എം ടെക് വിദ്യാർത്ഥിയായ പ്രജ്വലും മരണമടഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമംഗളൂരു, കുടക്, ഉത്തര കന്നഡ, രാംനഗർ, ഹാസൻ, ചിക്കമംഗളൂരു എന്നിവയുൾപ്പെടെ 10 ജില്ലകളിൽ ജൂൺ 19 ന് ഐഎംഡി ഓറഞ്ച് മുന്നറിയിപ്പ് നൽകിയട്ടുണ്ട്. ബെല്ലാരി, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, കോലാർ, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, തുംകുരു എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ജൂൺ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ കർണാടകത്തിന്റെ ഉൾപ്രദേശങ്ങളിൽ സജീവമാണെന്നും എന്നാൽ തീരദേശ കർണാടകത്തിൽ അത് ദുർബലമാണെന്നും ഐഎംഡി അറിയിച്ചു. തീരദേശ കർണാടകയിലെ മിക്ക സ്ഥലങ്ങളിലും കർണാടകയുടെ ഉൾപ്രദേശങ്ങളിലും പലയിടത്തും മഴ പെയ്തതായി ഐഎംഡി അറിയിച്ചു. ബംഗളൂരു നഗരത്തിന്റെ ഭൂരിഭാഗവും നേരിയ തോതിൽ ഇടിയോടുകൂടിയ മഴ ലഭിച്ചു, അതേസമയം നഗരത്തിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തു, നൂറുകണക്കിന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. പല ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി. മഹാദേവപുര, വൈറ്റ്ഫീൽഡ് ലോക്കലുകളിൽ കാറുകളും ബൈക്കുകളും ചെളിവെള്ളത്തിൽ ഒഴുകി.
അടുത്ത 48 മണിക്കൂറിനുള്ളിൽ ബെംഗളൂരു പൊതുവെ മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കുക. ചിലയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 28ºC ഉം 21ºC ഉം ആയിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.