വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുറന്ന ജീപ്പിലാണ് ജഗന്‍ വേദിയിലേയ്ക്ക് എത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയത്. വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ 30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.
YS Jagan Mohan Reddy takes oath as Chief Minister of Andhra Pradesh, in Vijayawada. pic.twitter.com/FuO3iIc4oU
— ANI (@ANI) May 30, 2019
ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൊയ്തത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.