ഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം..

ഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. കളത്തിലെ ഏറ്റവും ശക്തരായ 10 പേര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കളിയുടെ മാമാങ്കം കാത്ത് ക്രിക്കറ്റ് ആരാധകർ.

മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ആരാകും ലോകകപ്പ് ജേതാവെന്ന് ഇത്തവണ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. എല്ലാവരും പ്രതീക്ഷ വെച്ചിരുന്ന ടീമുകളുടെ വിജയസാധ്യതകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇതൊക്കെ എങ്ങോട്ട് വേണമെങ്കിലും ഫലം മാറാമെന്ന് വ്യക്തമാകുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5നു സൗത്താ൦ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം 3 മണിക്കാണ് നടക്കുക.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. ജൂലൈ 14നു ലോഡ്സിലാണ് ഫൈനല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts