സുരേഷ് ഗോപിയുടെ ഡയലോഗിനെ അനുസ്മരിപ്പിച്ച് ഒരു കല്യാണ ഫ്ലക്സ്!

ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ ഏറെ വൈറലുകള്‍ സമ്മാനിച്ച സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി.

”എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ” എന്ന പ്രയോഗമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയത്.

തൃശൂരിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്‍റെ ‘തൃശൂര്‍’ ഡയലോഗ് കല്യാണ ഫ്ലക്സിലും തരംഗമായിരിക്കുകയാണ്. ഒരു കല്യാണ വണ്ടിയുടെ പുറകിലെ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

വിവാഹ ചെറുക്കൻ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്.

”എനിക്ക് വേണം ഈ രശ്മിയെ…നിങ്ങളെനിക്കീ രശ്മിയെ തരണം…ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ..” എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മാറിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts