ബാംഗ്ലൂർ മലയാളി റൈഡേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള “ദൊഡ്ഡമാക്കളി”യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം.

ബെംഗളൂരു :നഗരത്തിലെ മലയാളി ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്സ് വീണ്ടും ഒരു റൈഡ് സംഘടിപ്പിക്കുന്നു.

വേനലിന്റെ തീക്ഷണത ഏറെ കുറെ അടങ്ങി വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ബാംഗ്ലൂർ ഇപ്പൊ ചെറു കുളിര്കാറ്റിനും ഇളം വെയിലിനും തണുത്ത പ്രഭാതത്തിനും തുടക്കം കുറിച്ച് യാത്രികർക്ക് നല്ലൊരു കാലാവസ്ഥ ഒരുക്കികൊണ്ടിരിക്കുന്നു.

“യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് സഹയാത്രികർ നമ്മുക്കിടയിൽ ഉണ്ട്, സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ നേടിയെടുത്ത നമ്മുടെ സൗഹൃദം അതിനപ്പുറം ഒരു യാത്രയിലൂടെ ഊട്ടി ഉറപ്പിക്കാനുള്ള ഒരു സാഹചര്യം ആണ് യാത്രകൾ. യാത്രകളിലൂടെ നേടിയെടുക്കുന്ന ബന്ധങ്ങളുടെ വില നേരിട്ട് മനസ്സിലാക്കിയവർ ഉണ്ടാകാം. അങ്ങിനെ ഇല്ലാത്തവർക്ക് ഒരു അവസരം കൂടി ആണ് ഇത് ” ബെംഗളൂരു മലയാളി റൈഡേഴ്സ് പറയുന്നു.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ഈ വരുന്ന ഞായറാഴ്ച (ജൂൺ 3 നു) “ദൊഡ്ഡമാക്കളി” എന്ന പ്രകൃതി രമണീയമായ സ്ഥലത്തേക്കാണ് ബെംഗളുരു മലയാളി റൈഡേഴ്സ് യാത്ര പോകുന്നത്. ഈ യാത്രയിൽ പങ്കെടുക്കാൻ താല്പര്യപെടുന്നവരും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

“പുതിയ കാഴ്ച്ചകൾ കാണാം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാം”

സജീഷ് : 8904602365
ജിബി : 9847716507

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
[masterslider id="10"]

Related posts