ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍  എന്നിവരാണ് പിടിയിലായത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി.നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെ.എസ്.ഭഗവാനെ വധിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. എന്നാൽ പ്രതികൾ പിടിലായ കാര്യം അന്വേഷണം സംഘം ഔദ്യോഗികമായി സ്ഥീരീകരിക്കാൻ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts