വാഹനങ്ങളിൽ അനധികൃതമായി ചിഹ്നങ്ങൾ ഉപയോഗം; ട്രാഫിക് പോലീസ് പിഴയായി ഈടാക്കിയത് 1 കോടിയോളം രൂപ

ബെംഗളൂരു: വാഹനങ്ങളിൽ സർക്കാർ ചിഹ്നങ്ങൾ, പേരുകൾ, ലോഗോകൾ എന്നിവ അനധികൃതമായി ഉപയോഗിച്ചതിന് 2019 മുതൽ കർണാടക ഗതാഗത വകുപ്പ് ഏകദേശം 15,000 വാഹന ഉടമകൾക്ക് പിഴ ചുമത്തി.

ഔദ്യോഗിക കണക്കുകൾ പ്രകാരം , 2019 ഡിസംബർ 28 നും 2025 ജൂലൈ 31 നും ഇടയിൽ ആകെ 14,982 വാഹനങ്ങൾക്ക് പിഴ ചുമത്തി, പിഴയായി 1,20,61,097 രൂപയും ഈടാക്കി.

ആദ്യ തവണ നിയമലംഘനത്തിന് 500 രൂപയും ആവർത്തിച്ചുള്ള നിയമലംഘനത്തിന് 1,000 രൂപയുമാണ് പിഴ.

എന്നിരുന്നാലും, ബെംഗളൂരുവിലെ റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ സാധാരണയായി കണ്ടുവരുന്നതിനാൽ, നിലവിലെ നടപടികൾ ഫലപ്രദമല്ലെന്ന് ജനങ്ങൾ പറയുന്നു.

  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു

വാഹനമോടിക്കുന്നവർ പലപ്പോഴും സർക്കാർ വകുപ്പുകളുടെയും ബോർഡുകളുടെയും അസോസിയേഷനുകളുടെയും ചിഹ്നങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിച്ച് രജിസ്ട്രേഷൻ പ്ലേറ്റുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നിരവധി കേസുകളിൽ, രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ബന്ധമില്ലാത്ത പേരുകൾ, പദവികൾ അല്ലെങ്കിൽ ചിഹ്നങ്ങൾ എന്നിവയുള്ള നമ്പർ പ്ലേറ്റുകൾ കണ്ടെത്തി.

“ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി കർണാടകയിലുടനീളം പതിവ് പരിശോധനകൾ നടക്കുന്നുണ്ട് എന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സർക്കാർ ചിഹ്നങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ നടപടി. അനധികൃത ലോഗോകളും സർക്കാരിതര സംഘടനകളുടെ പേരുകളും നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“നമ്പർ പ്ലേറ്റുകളിൽ അനാവശ്യമായ പേരുകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (ചട്ടങ്ങൾ 50 ഉം 51 ഉം), 1950 ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) നിയമത്തിന്റെ ലംഘനമാണെന്ന് മുൻ സർക്കാർ ഉത്തരവുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

വാഹന ഉടമകൾ അവരുടെ നമ്പർ പ്ലേറ്റുകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ‘ഫാൻസി’ ഫോണ്ടുകൾ, അവ്യക്തമായ അക്ഷരങ്ങൾ, അലങ്കാര ഡിസൈനുകൾ എന്നിവയ്‌ക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us