റേവ് പാര്‍ട്ടി നടത്തിയ മലയാളികള്‍ അടങ്ങുന്ന 163 വിദ്യാര്‍ഥികള്‍ പിടിയില്‍;വന്‍ ലഹരിമരുന്നു ശേഖരവും പിടിച്ചെടുത്തു.

കോയമ്പത്തൂര്‍ :വൻ ലഹരിമരുന്ന് ശേഖരവുമായി മലയാളി വിദ്യാത്ഥികള തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടി. സ്വകാര്യ റിസോട്ടിൽ നിന്നാണ് ഒരു പെൺകുട്ടി ഉൾപെടെ 163 വിദ്യാത്ഥികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നിരോധിത മയക്ക് മരുന്ന് ഗുളികകളും പൊലീസ് പിടിച്ചെടുത്തു

ഒരു വിദ്യാത്ഥിയുടെ ജൻമദിനാഘോഷത്തിനായാണ് പൊള്ളാച്ചിയിൽ റിസോർട്ട് ബുക്ക് ചെയ്തതെന്നാണ് ഇവർ പറയുന്നത്. കേരളത്തിലെ വിവിധ കോളെജുകളിലേയും, കോയമ്പത്തൂരിലെ ചില കോളെജുകളിൽ നിന്നും ഉള്ള കുട്ടികളും റിസോർട്ടിൽ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഏതാനും വിദ്യാർത്ഥികളെ ഒഴിച്ചുനിർത്തിയാൽ ബാക്കി മുഴുവൻ പേരും മലയാളികളാണ്. ലഹരിയുടെ ആലസ്യത്തിൽ ബഹളം വെച്ചതിനെ തുടന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

കോയമ്പത്തൂർ എസ് പി സുജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മഫ്തിയലെത്തിയാണ് വിദ്യാത്ഥികളെ പിടികൂടിയത്. കഞ്ചാവ്, മദ്യം, വിവിധ തരം മയക്ക് ഗുളികകൾ എന്നിവ ഇവരിൽ നിന്ന് പി ടികൂടി. മയക്ക് മരുന്ന് ഉപയോഗത്തിന് റിസോർട്ട് വിട്ടു നൽകിയതിന് അഗ്രി നെസ്റ്റ് റിസോർട്ട് ഉടമ ധനേഷിനെയും, 6 ജീവനകാരെയും അറസ്റ്റ് ചെയ്തു. റിസോർട്ട് സീൽ ചെയ്തു. കസ്റ്റഡിയിലെടുത്ത വിദ്യാത്ഥികളെ ആനമലൈ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts