ശൗചാലയം വൃത്തിഹീനമെന്ന് മലയാളിയാത്രക്കാരന്റെ പരാതി; റെയിൽവേ നഷ്ടപരിഹാരം നൽകണം.

ബെംഗളൂരു: ശൗചാലയം വൃത്തിഹീനമായതിനാൽ, മലയാളിയാത്രക്കാരന്റെ പരാതിയിൽ റെയിൽവേ നഷ്ടപരിഹാരം നൽകണം. വൃത്തിയില്ലാത്തതിനാൽ തീവണ്ടിയിലെ ശൗചാലയം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന 68-കാരനായ മലയാളിയാത്രക്കാരന്റെ പരാതിയിൽ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറത്തിന്റെ വിധി. യാത്രക്കാരന് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതും ശൗചാലയം വൃത്തിയാക്കുന്നതും റെയിൽവേയുടെ ചുമതലയാണെന്ന് ഉപഭോക്തൃ ഫോറം വിലയിരുത്തി.

20,000 രൂപയും ചെലവിനത്തിൽ 3000 രൂപയും ദക്ഷിണ പശ്ചിമറെയിൽവേയും ദക്ഷിണ മധ്യറെയിൽവേയും ചേർന്നുനൽകണമെന്നാണ് ഫോറം ഉത്തരവിട്ടത്. കോഴിക്കോട് ചേവരമ്പലം സ്വദേശി സെബി ജോസഫാണ് പരാതിക്കാരൻ. 2017 സെപ്റ്റംബർ 15-നാണ് പരാതിക്കിടയായ സംഭവം. വിജയവാഡയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു സെബി ജോസഫ്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

വിജയവാഡയിൽനിന്ന് ബെംഗളൂരു യശ്വന്തപുരയിലേക്ക് ഒരു തീവണ്ടിയിലും യശ്വന്തപുരയിൽനിന്ന് കോഴിക്കോട്ടേക്ക് മറ്റൊരു തീവണ്ടിയിലുമാണ് സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ബുക്കുചെയ്തത്. തീവണ്ടിയിലെ ശൗചാലയം വൃത്തിഹീനമായതിനാൽ യശ്വന്തപുരയിൽ എത്തിയശേഷമാണ് ഇദ്ദേഹത്തിന് അതുപയോഗിക്കാൻ കഴിഞ്ഞത്. യാത്രയ്ക്കിടെ ശൗചാലയത്തെക്കുറിച്ച് ടി.ടി.ഇ.യോട് പരാതിപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് റെയിൽവേയുടെ നമ്പറിൽ വിളിച്ചറിയിച്ചു. അനുകൂലമായ നടപടിയൊന്നുമുണ്ടായില്ല.

ശൗചാലയത്തിനുസമീപം റിസർവേഷൻ ടിക്കറ്റില്ലാത്ത യാത്രക്കാർ ഇരുപ്പുറപ്പിച്ചതും ശൗചാലയത്തിൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് സെബിജോസഫ് റെയിൽവേയ്ക്കെതിരേ ബെംഗളൂരു അർബൻ അഡീഷനൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറത്തിൽ പരാതി നൽകുകയായിരുന്നു. യാത്രക്കാരന് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതും ശൗചാലയം വൃത്തിയാക്കുന്നതും റെയിൽവേയുടെ ചുമതലയാണെന്ന് ഉപഭോക്തൃ ഫോറം വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts