കുട്ടിയുടെ തലയിൽ ബാരിയർ ഇടിച്ച സംഭവം; പോലീസ് കേസെടുത്തു; കാറിന്റെ സൺറൂഫ് വിനോദത്തിനായി ഉപയോഗിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്

ബെംഗളൂരു: കാറിന്റെ സൺറൂഫിൽ നിന്നിരുന്ന കുട്ടിയുടെ തലയിൽ ഉയർന്ന ബാരിയർ ഇടിച്ച സംഭവത്തിൽ യെലഹങ്ക ട്രാഫിക് പോലീസ് സ്വമേധയാ കേസെടുത്തു . സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 1 മണിയോടെ ബെംഗളൂരുവിലെ വിദ്യാരണ്യപുരയിലെ 7-ാം ബ്ലോക്കിലെ ജികെവികെ ഡബിൾ റോഡിലാണ് സംഭവം . ബിഎൻഎസ് ആക്ടിലെ 125(എ), 281 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ചുവന്ന മഹീന്ദ്ര കാറിന്റെ സൺറൂഫിൽ നിൽക്കുന്ന ഒരു ആൺകുട്ടിയുടെ തലയിൽ ഒരു ഉയർന്ന ബാരിയർ ഇടിക്കുകയായിരുന്നു. ഭാഗ്യവശാൽ, കുട്ടി മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇപ്പോൾ…

Read More

ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേകപരിശോധനയിൽ പിടിയിലായത് 256 വ്യാജഡോക്ടർമാർ

crime

ബെംഗളൂരു : വ്യാജഡോക്ടർമാരെ കണ്ടെത്താൻ കർണാടക ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേകപരിശോധനയിൽ കഴിഞ്ഞ ഒരുവർഷത്തിൽ പിടിയിലായത് 256 പേർ. വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രവർത്തിച്ചവരാണ് പിടിയിലായത്. മെഡിക്കൽപഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും പരീക്ഷവിജയിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. നഴ്‌സിങ് കോഴ്‌സ് വിജയിച്ചതിനുശേഷം ക്ലിനിക്ക് നടത്തിയവരുമുണ്ട്. പരിശോധനയിൽ വ്യാജഡോക്ടർമാർ നടത്തിയിരുന്ന 89 ക്ലിനിക്കുകൾ അടച്ചുപൂട്ടുകയുംചെയ്തു. അലോപ്പതി കൂടാതെ ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സനടത്തിയ വ്യാജരും പിടിയിലായിട്ടുണ്ട്. അഞ്ചുലക്ഷം രൂപ പിഴയും മൂന്നുവർഷംവരെ തടവുംലഭിക്കാവുന്ന കുറ്റമാണ് ഇവരുടെപേരിൽ ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വ്യാജഡോക്ടർമാർ പിടിയിലായത് കലബുറഗിയിൽനിന്നാണ്. ഇവിടെ 111 പേരാണ് പിടിയിലായത്. കോലാർ…

Read More

ജെൻ സി പ്രതിഷേധം: നേപ്പാളിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം വിന്യസിച്ചു

കാഠ്മണ്ഡു: സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ തിങ്കളാഴ്ച ആരംഭിച്ച നേപ്പാളിലെ ജൻസി പ്രതിഷേധങ്ങൾ ശക്തമായി. ചൊവ്വാഴ്ചയോടെ, പ്രതിഷേധങ്ങൾ അക്രമാസക്തമായി, തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി.   ഇതുവരെ 20 ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്പോൾ, അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ അയയ്ക്കാൻ ന്യൂഡൽഹി ഒരുങ്ങുകയാണ്.   400-ലധികം ഇന്ത്യക്കാർ നിലവിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങളുടെ ലാൻഡിംഗ് ഏകോപിപ്പിക്കുന്നതിനും പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിലെ…

Read More

ബെംഗളൂരുവിൽ ഈ കെട്ടിടങ്ങൾക്ക് ഇനി ഒസി ആവശ്യമില്ല: സർക്കാർ ഉത്തരവ്

ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു പ്രദേശത്ത് 1200 ചതുരശ്ര അടി വരെ പ്ലോട്ട് വിസ്തീർണ്ണമുള്ളതും നിശ്ചിത നില ഉയരം വരെയുള്ളതുമായ പുതുതായി നിർമ്മിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളെ ഒക്യുപൻസി സർട്ടിഫിക്കറ്റ് (OC) നേടുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള സുപ്രധാന തീരുമാനം സംസ്ഥാന സർക്കാർ എടുത്തു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, 1200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള സ്ഥലത്ത് പ്ലാൻ അംഗീകാരത്തോടെ നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ, ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ രണ്ട് നിലകളുള്ളതോ സ്റ്റിൽറ്റുകൾ ഉൾപ്പെടെ മൂന്ന് നിലകളുള്ളതോ ആയ ഒരു റെസിഡൻഷ്യൽ കെട്ടിടത്തെ OC…

Read More

കുഴിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

ബെംഗളൂരു : ദേശീയ പാതയിൽ ഉണ്ടായ കുഴിയിൽ വീണ് ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ലോറിക്കടിയിൽ വീണു മരിച്ചു. സെപ്റ്റംബർ 9 ന് രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്, മരിച്ച സ്ത്രീ മാധവി (44) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഈ അപകടത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.മോശം പണി കാരണം റോഡിലുടനീളം കുഴികൾ പ്രത്യക്ഷപ്പെടുന്നുവെണ്ണ വാർത്തകൾ പതിവാണ് എന്നാൽ, അവ മരണക്കുഴികളായി മാറുകയാണ്. മംഗളൂരുവിലെ കുളൂരിൽ നടന്ന ഈ സംഭവം അതിന് തെളിവാണ്. @mangalorecity എന്ന…

Read More

പീഡനക്കേസിൽ  വേടന്‍ അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസ് ആണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉളള ചോദ്യം ചെയ്യലിന് പിന്നാലെ ആണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചു എന്ന് ആയിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം…

Read More

കർഷകനെ അപഹസിച്ച മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ബിജെപിയും ജെഡിഎസും

ബെംഗളൂരു : കൃഷിനാശത്തെപ്പറ്റി പരാതി പറയാനെത്തിയ കർഷകനെ അപഹസിച്ച് സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിവാദത്തിൽ. അടുത്തിടെയുണ്ടായ പ്രളയത്തിൽ കൃഷി നശിച്ച കലബുറഗിയിലെ കർഷകനുമായി സംസാരിച്ചതാണ് വിവാദമായത്. ഖാർഗെയുടെ കലബുറഗിയിലെ വീട്ടിലെത്തിയതായിരുന്നു കർഷകൻ. സംഭാഷണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എത്ര ഏക്കർ കൃഷിയാണ് നടത്തിയതെന്ന് ഖാർഗെ കർഷകനോട് ചോദിക്കുന്നതിന് നാലേക്കറെന്ന് മറുപടി പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തനിക്ക് 40 ഏക്കർ കൃഷിയാണ് നശിച്ചതെന്നും തന്റെ നഷ്ടമാണ് വലുതെന്നുമാണ് ഖാർഗെ കർഷകനോട് പറയുന്നത്. ‘താങ്കൾക്ക് എന്നോട് പരാതി പറയാം. പക്ഷേ, എന്റെ…

Read More

ഒരേ കുടുംബത്തിലെ ആറ് പേർ ആത്മഹത്യയ്ക്ക്ചെ ശ്രമിച്ചു: നാല് മരണം

ബെംഗളൂരു : ബിദാർ ജില്ലയിലെ ഭാൽകി താലൂക്കിലെ മാരൂരിനടുത്ത് ഒരു ദുരന്തം നടന്നു. നാല് കുട്ടികളും ദമ്പതികളും ഉൾപ്പെടെ ആകെ 6 പേർ കരഞ്ച റിസർവോയറിന്റെ ഇടതുകര കനാലിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയാണ്. 6 പേരിൽ നാലുപേർ മരിച്ചു, രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിദാറിലെ മൈലൂരിൽ നിന്നുള്ള ശിവമൂർത്തി (45), ശ്രീകാന്ത് (8), ഋതിക് (4), 7 മാസം പ്രായമുള്ള കുഞ്ഞ് രാകേഷ് എന്നിവരാണ് മരിച്ചത്. ഭാഗ്യവശാൽ, അമ്മ രമാബായി (42), മകൻ ശ്രീകാന്ത് (7) എന്നിവർ രക്ഷപ്പെട്ടു. അച്ഛനും ആൺകുട്ടിയും ഉൾപ്പെടെ മൂന്ന്…

Read More

റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും കൊച്ചി പൊലീസ് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇയാള്‍ ബാധ്യസ്ഥനാണ്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന്…

Read More

സി പി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി

ഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടി. 15 വോട്ടുകൾ അസാധുവായി. ആർഎസ്എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം…

Read More
Click Here to Follow Us