റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും കൊച്ചി പൊലീസ് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇയാള്‍ ബാധ്യസ്ഥനാണ്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്.

കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഒരു യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഒരു യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts