ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേകപരിശോധനയിൽ പിടിയിലായത് 256 വ്യാജഡോക്ടർമാർ

crime

ബെംഗളൂരു : വ്യാജഡോക്ടർമാരെ കണ്ടെത്താൻ കർണാടക ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേകപരിശോധനയിൽ കഴിഞ്ഞ ഒരുവർഷത്തിൽ പിടിയിലായത് 256 പേർ. വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രവർത്തിച്ചവരാണ് പിടിയിലായത്.

മെഡിക്കൽപഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും പരീക്ഷവിജയിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. നഴ്‌സിങ് കോഴ്‌സ് വിജയിച്ചതിനുശേഷം ക്ലിനിക്ക് നടത്തിയവരുമുണ്ട്.

പരിശോധനയിൽ വ്യാജഡോക്ടർമാർ നടത്തിയിരുന്ന 89 ക്ലിനിക്കുകൾ അടച്ചുപൂട്ടുകയുംചെയ്തു. അലോപ്പതി കൂടാതെ ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സനടത്തിയ വ്യാജരും പിടിയിലായിട്ടുണ്ട്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അഞ്ചുലക്ഷം രൂപ പിഴയും മൂന്നുവർഷംവരെ തടവുംലഭിക്കാവുന്ന കുറ്റമാണ് ഇവരുടെപേരിൽ ചുമത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ വ്യാജഡോക്ടർമാർ പിടിയിലായത് കലബുറഗിയിൽനിന്നാണ്. ഇവിടെ 111 പേരാണ് പിടിയിലായത്. കോലാർ ജില്ലയിൽനിന്ന് 31 വ്യാജഡോക്ടർമാരും ചാമരാജ്നഗറിൽനിന്ന് 22 പേരും ബല്ലാരിയിൽനിന്ന് 15 പേരും ഹാവേരിയിൽനിന്ന് 13 പേരും പിടിയിലായി.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts