യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം

ബെംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുപ്പത്കാരനായ ബാലപ്പ എന്നയാളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച്‌ നിലത്തിടുന്നതും ക്യാമറ ദൃശ്യങ്ങളിൽ കാണാം.അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിനെ തലക്കടിക്കുകയായിരുന്നു. പിന്നീട്…

Read More

മംഗളൂരു സ്ഫോടനക്കേസ്, മുഹമ്മദ്‌ ഷാരിഖ് കുടകിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തിരുന്നതായി എൻഐഎ

മൈസൂരു : മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ അറിയിച്ചു. എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഷാരിഖ് തന്നെയാണ് ക്യാമ്പിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ക്യാമ്പിനെക്കുറിച്ച്‌ വിവരം ലഭിച്ചതെന്നാണ് ഷാരിഖ് നല്‍കിയ മൊഴി. അതേസമയം, ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനമാണ് തെക്കന്‍കുടകിലെ വനാതിര്‍ത്തിയിലുള്ള നെമ്മലെ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞ മെയില്‍ മൂന്നുദിവസത്തെ ക്യാമ്പ് നടത്തിയത്. ട്രക്കിങ്, മുള ഉല്‍പന്ന നിര്‍മാണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഷാരിഖിനു പുറമേ കേസിലെ മറ്റൊരു പ്രതിയും ക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് എന്‍.ഐ.എ.ക്ക്…

Read More

ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു

ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…

Read More

ജപ്പാൻ ഫിലിം ആൻഡ്‌ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ 

ബെംഗളൂരു: ജപ്പാന്‍ ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ 9, 10, 11 തിയതികളില്‍ ഒറിയോണ്‍ മാള്‍ പി.വി.ആറില്‍ നടക്കും. ജപ്പാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജപ്പാന്‍ എംബസിയും പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് ജപ്പാന്‍ ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബർ ഒമ്പതിന് രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ, ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകാനെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 10, 11 തിയതികളില്‍ സിനിമകളുടെ പ്രദര്‍ശനം നടക്കും.

Read More

കേരള സമാജം കൊത്തന്നൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരള സമാജം കൊത്തന്നൂർ യൂണിറ്റ് രൂപീകരിച്ചു . യൂണിറ്റിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിർവഹിച്ചു. കേരള സമാജം ഈസ്റ്റ് സോൺ കെട്ടിടം വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് സുധീഷ് പി കെ,സോൺ വൈസ് പ്രസിഡന്റ് സോമരാജ്, ജോയിന്റ് കൺവീനർ രാജീവ്, സജി പുലിക്കോട്ടിൽ, വിനോദൻ, ജയപ്രകാശ്, സോൺ യൂത്ത് വിങ് രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കൺവീനർ -ജെയ്സൺ ലൂക്കോസ് , പ്രോഗ്രാം കൺവീനർ –…

Read More

ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ മരിച്ചു

ബെംഗളൂരു: മംഗളൂരു ബജ്പെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. ടിപ്പര്‍ ഓടിച്ചിരുന്ന കൊഞ്ചാടി മന്ദരബൈലു ഹരിപദാവ് സ്വദേശി ലോകനാഥ ഷെട്ടിഗര്‍ , ട്രക്ക് ഡ്രൈവര്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശി ബലരാമുഡു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൈകമ്പയിലെ ഗുരുപൂര്‍ ബെല്ലിബെട്ടിനടുത്ത് അഗസരഗുഡ്ഡെയില്‍ താഴോട്ടുള്ള വളവില്‍ ട്രക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൂഡുബിദ്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ട്രക്ക്. ടിപ്പര്‍ ലോറി ഗുരുപൂരില്‍ നിന്ന് കൈകമ്പയിലേക്ക് പോകുകയായിരുന്നു. ലോകനാഥ വാഹനത്തില്‍ കുടുങ്ങിയതിനാല്‍ ക്രെയിന്‍ എത്തിച്ചാണ് പുഖത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.…

Read More

മകനെ കൊലപ്പെടുത്താൻ അച്ഛൻ ക്വട്ടേഷൻ നൽകി, മൃതദേഹത്തിനായി തിരച്ചിൽ നടത്തി പോലീസ്

ബെംഗളൂരു: വാടകകൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബള്ളി സ്വദേശിയായ പ്രമുഖ സംരംഭകന്‍ ഭരത് ജെയിനാണ് പിടിയിലായത്. ഇയാളുടെ മകന്‍ അഖില്‍ ജെയിനെ കാണാതായി എന്ന പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭരത് ജെയിന്‍ കുറ്റം സമ്മതിച്ചത്. അഖില്‍ ജെയിനെ ഈ മാസത്തിന്‍റെ തുടക്കത്തില്‍ കാണാതായി എന്ന് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ നിരവധി ദുശീലങ്ങള്‍ക്കടിമയായിരുന്നുവെന്ന് കണ്ടെത്തി. ഇക്കാരണത്താല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് ഇയാളോട് വെറുപ്പായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അഖിലിന്‍റെ ഉള്‍പ്പെടെ…

Read More

അതിർത്തി തർക്കം മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു

ബെംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെളഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചതായി റിപ്പോർട്ട്‌ .അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെളഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെളഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍…

Read More

വയോധികയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, കൊലപാതകമെന്ന് നിഗമനം

suicide

ബെംഗളുരു: കാണാതായ വൃദ്ധയുടെ മൃതദേഹം അലമാരയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയിലെ തുമകുരുവില്‍ വൃദ്ധ വാടകക്ക് താമസിക്കുന്ന വീട്ടിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുസഗൊല്ലഹട്ടി സ്വദേശി പാര്‍വതമ്മയാണ് (80) മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച്‌ അത്തിബെലെ പോലീസില്‍ മകന്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ അലമാരയില്‍ നിന്ന് വസ്‌ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, വൃദ്ധ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. വൃദ്ധയെ കാണാതായത് മുതല്‍ സമീപത്ത് താമസിക്കുന്ന പായല്‍ ഖാന്‍ എന്ന സ്‌ത്രീയേയും…

Read More

കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു. ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ…

Read More